ഞാന്‍ വിഷ്ണുവിന്റെ അവതാരം; ഓഫീസില്‍ വരാനാവില്ല, തന്റെ വ്രതം കൊണ്ട് ഇന്ത്യയില്‍ മഴക്കാലം ലഭിക്കുന്നുണ്ട്, തന്നെ ഓഫീസിലിരുത്തി സമയം കളയുന്നതാണോ രാജ്യത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നതാണോ ഉത്തമം?: കാരണം കാണിക്കല്‍ നോട്ടീസിന് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മറുപടി വൈറല്‍
അഹമ്മദാബാദ്: (www.kvartha.com 20.05.2018) താന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. സര്‍ദാര്‍ സരോവര്‍ പുനര്‍വാസ്‌വദ് ഏജന്‍സിയില്‍ (എസ്.എസ്.പി.എ) സൂപ്രണ്ടിങ് എഞ്ചിനീയറായ രമേഷ് ചന്ദ്ര ഫെഫാര്‍ ആണ് വിഷ്ണുവിന്റെ അവതാരമായ കല്‍ക്കിയാണ് താനെന്നും അതിനാല്‍ ജോലിക്ക് വരാന്‍ സാധിക്കില്ലെന്നും അറിയിച്ചത്. അനധികൃതമായി ഏറെ കാലം അവധിയെടുത്തിനെ തുടര്‍ന്ന് ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിനാണ് ഫെഫാര്‍ ഇത്തരത്തില്‍ മറുപടി നല്‍കിയത്.
''നിങ്ങള്‍ വിശ്വസിച്ചില്ലെങ്കില്‍ പോലും പറയുകയാണ്. ഞാന്‍ മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ്. വരും ദിവസങ്ങളില്‍ ഞാനത് തെളിയിക്കും''. അദ്ദേഹം മറുപടിയില്‍ പറയുന്നു. കാരണം കാണിക്കല്‍ നോട്ടീസും അതിനുള്ള മറുപടിയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ലോക മനസാക്ഷിയില്‍ മാറ്റം വരുത്തുന്നതിനായി താന്‍ വ്രതത്തിലാണെന്നും അത് ഓഫീസിലിരുന്നു ചെയ്യാന്‍ സാധിക്കില്ലെന്നും തന്റെ വ്രതം കൊണ്ട് ഇന്ത്യയില്‍ നല്ല മഴക്കാലം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്നെ ഓഫീസിലിരുത്തി സമയം കളയുന്നതാണോ അല്ലെങ്കില്‍ രാജ്യത്തെ വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനായി ചില പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതാണോ ഏജന്‍സിക്ക് പ്രധാനമെന്ന് എസ്.എസ്.പി.എ തീരുമാനിക്കണമെന്നും ഫെഫാര്‍ പറഞ്ഞു.
2010 മാര്‍ച്ചില്‍ ഓഫീസിലിരിക്കുമ്പോഴാണ് താന്‍ കല്‍ക്കി അവതാരമാണെന്ന് തിരിച്ചറിയുന്നത്. അന്നു മുതല്‍ തനിക്ക് ദൈവീക ശക്തിയുണ്ടെന്ന് ഫെഫാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ എട്ടു മാസത്തിനിടെ 16 ദിവസങ്ങളില്‍ മാത്രമാണ് ഫെഫാര്‍ ഓഫീസില്‍ എത്തിയതെന്നാണ് അദ്ദേഹത്തിന് നല്‍കിയ
നോട്ടീസില്‍ ആരോപിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Gujarath, Government, Officer, Notice, Suprend engineer, Ahmadabad, "I Am Kalki Avatar, Can't Come To Office," Says Gujarat Government Officer.
Keywords: National, News, Gujarath, Government, Officer, Notice, Suprend engineer, Ahmadabad, "I Am Kalki Avatar, Can't Come To Office," Says Gujarat Government Officer.
Powered by Info News For You

Comments
Post a Comment