ഇറാഖില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിറകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് ബോംബാക്രമണം
ബഗ്ദാദ്:(www.kvartha.com 26/05/2018) ഇറാഖില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിറകെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആസ്ഥാനത്ത് ബോംബാക്രമണം. ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനത്താണ് ബോംബാക്രമണം നടന്നത്. തലസ്ഥാനമായ ബാഗ്ദാദിലുള്ള ആസ്ഥാന മന്ദിരത്തിന്റെ പൂന്തോട്ടത്തിലേക്ക് ബോംബ് വലിച്ചെറിയുകയായിരുന്നു. ഇരട്ട ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
അടുത്തിടെ ഇറാഖില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇറാഖി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്ര വിജയം നേടിയിരുന്നു. ഇറാഖില്‍ പുരോഗമനപക്ഷത്തുള്ള ഷിയ പുരോഹിതന്‍ മുഖ്താദ അല്‍ സദറിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ വിരുദ്ധചേരിയായ സദറിസ്റ്റ് സഖ്യത്തിനൊപ്പമാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടി. ഇതാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. അമേരിക്കന്‍ അധിനിവേശത്തിനെതിരെ പ്രക്ഷോഭം നയിച്ചയാളാണ് അല്‍ സദര്‍.
ഇറാഖിലെ അഴിമതിക്കും വിദേശഇടപെടലുകള്‍ക്കും അറുതിവരുത്താന്‍ ശ്രമിക്കുന്ന സദറിസ്റ്റ് സഖ്യത്തിനുള്ള എതിരാളികളുടെ സന്ദേശമാണ് ബോംബാക്രമണമെന്ന് കമ്മ്യൂണിസ്റ്റ് നേതാവ് ജാസ്മിന്‍ ഹെഫി പ്രതികരിച്ചു. അമേരിക്കക്ക് അയല്‍ രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇടത്താവളമായി ഇറാഖിനെ വിട്ടുകൊടുക്കില്ലെന്നും അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളല്ലാത്ത എല്ലാവരേയും തങ്ങള്‍ പുറംതള്ളുമെന്നും സദറിസ്റ്റ് വക്താവ് സിയ അല്‍ അസദ് വ്യക്തമാക്കി.
സഖ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം ആറ് മതനിരപേക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്നു. ഷിയാക്കളുടെ പുണ്യനഗരമായ നജാഫില്‍ നിന്നടക്കം രണ്ടുവനിതകളെ ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റിലെത്തിച്ചത് ഈ തെരഞ്ഞെടുപ്പിലാണ്. ഇതെല്ലാമാണ് എതിരാളികളെ പ്രകോപിപ്പിച്ചത്. 1934ല്‍ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇതാദ്യമായാണ് ഇറാഖി പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകുന്നത്. നജാഫില്‍ വനിതയായ സുഹാബ് അല്‍ ഖതീബും ദിഖറില്‍ ഹൈഫ അല്‍ അമീനുമാണ് വിജയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Baghdad, World, Iraq, Iraqi Communist Party Headquarters Suffers Bomb Attack

Powered by Info News For You

Comments
Post a Comment