ബൈക്ക് ബസിന്റെ അടിയില്‍ പോയിട്ടും ബൈക്ക് ഓടിച്ചിരുന്നയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ കാണാം
മംഗളൂരു: (www.kvartha.com 29.05.2018) ബൈക്ക് ബസിന്റെ അടിയില്‍ പോയിട്ടും ബൈക്ക് ഓടിച്ചിരുന്നയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ വിട്ട്‌ലയില്‍ നടന്ന ഒരു അപകടത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
വളവ് തിരിഞ്ഞ് വരികയായിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വരികയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ബസിനടിയില്‍ പെട്ട് പോയെങ്കിയും അത് ഓടിച്ചിരുന്നയാള്‍ ബസിന്റെ സൈഡിലേക്ക് വീണ് രക്ഷപ്പെടുകയായിരുന്നു. അപകടം നടന്നതിന്റെ സമീപത്തെ സ്ഥാപനത്തിലുണ്ടായിരുന്ന സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സി.ജി.ടി.എന്‍ ആണ് പുറത്ത് വിട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
Keywords: Caught On CCTV: Close Call For Karnataka Scooter Driver In Crash With Bus, Mangalore, News, Accident, Video, bus, National.
Powered by Info News For You

Comments
Post a Comment