മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ യെദ്യൂരപ്പ കളി തുടങ്ങി; കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന റിസോട്ടിന്റെ സുരക്ഷ പിന്‍വലിച്ചു, എംഎല്‍എമാരെ പഞ്ചാബിലേക്കോ കേരളത്തിലേക്കോ മാറ്റാന്‍ നീക്കം

ബെംഗളുരു: (www.kvartha.com 17.05.2018)മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ബി എസ് യെദ്യൂരപ്പ കര്‍ണാടകയില്‍ കളി തുടങ്ങി. അധികാരമേറ്റെടുത്ത ഉടന്‍ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ബിതടിയിലെ ഈഗിള്‍ ടണ്‍ റിസോര്‍ട്ടിന് നല്‍കിയ സുരക്ഷ എടുത്തു കളയുകയും ചെയ്തു.

ഇതോടെ ബിജെപിയുടെ ചാക്കിട്ടുപിടിയില്‍ നിന്ന് എംഎല്‍എമാരെ രക്ഷിക്കാന്‍ പുതിയ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പഞ്ചാബിലേയോ കേരളത്തിലേയോ ഏതെങ്കിലും റിസോര്‍ട്ടുകളിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് പുതിയ നീക്കം നടക്കുന്നത്.


ആകെ കൈയിലുള്ള എംഎല്‍എമാരില്‍ രണ്ടു പേരെ ഇതിനകം തന്നെ കാണാനില്ല. മറ്റൊരാള്‍ അനാരോഗ്യത്തിന്റെ പേരില്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ബാക്കിയുള്ളവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bangalore, B.S.Yeddyurappa, BJP, Karnataka, Election, Resort, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?