വരാപ്പുഴ നടപടികളില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെ അഭിനന്ദനം; കൂടുതല്‍ പോലീസ് അതിക്രമങ്ങളില്‍ വരാപ്പുഴ മാതൃക വരുന്നു?
തിരുവനന്തപുരം: (www.kvartha.com 07.05.2018) പോലീസിന്റെ ഭാഗത്തു നിന്ന് ഇനി സര്‍ക്കാരിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്ന ശക്തമായ ഇടപെടലാണ് വരാപ്പുഴ സംഭവത്തില്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടിയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസം പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം മുഖ്യമന്ത്രിയെ അഭിനന്ദിച്ചതായാണു സൂചന. വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് കസ്റ്റഡി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ സിഐയും എസ്‌ഐയും ഉള്‍പ്പെടെ ഏഴു പേരെ സസ്‌പെന്‍ഡ് ചെയ്തതും എല്ലാവരെയും അറസ്റ്റ് ചെയ്തതും മര്‍ദനത്തില്‍ നേരിട്ടു പങ്കില്ലാത്ത സിഐ ഒഴികെ മറ്റുള്ളവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തതും കേരളം മുമ്പു കണ്ടിട്ടില്ലാത്ത വിധമുള്ള ശക്തമായ നടപടികള്‍ എന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി വിശേഷിപ്പിച്ചത്.
ജനങ്ങളുടെ മേല്‍ സ്വേഛാധിപത്യ ഭരണത്തിലെ മര്‍ദനമുറകള്‍ നടപ്പാക്കുന്ന ഒരു വിഭാഗം പോലീസുദ്യോഗസ്ഥര്‍ക്ക് ശക്തമായ താക്കീതായി ഈ നടപടികള്‍ മാറിയെന്നും പാര്‍ട്ടി വിലയിരുത്തി. നിയമവാഴ്ച നടപ്പാക്കാന്‍ പോലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ത്തന്നെ നിയമവിരുദ്ധമായി പെരുമാറിയാല്‍ പോലീസിനും നിയമനടപടികള്‍ നേരിടേണ്ടി വരുന്നത് ജനങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാരിനേക്കുറിച്ച് ആത്മവിശ്വാസം വളര്‍ത്തുമെന്ന് പാര്‍ട്ടി വിലയിരുത്തിയതായി അറിയുന്നു.
പിണറായി വിജയന്‍ സര്‍ക്കാരിന് രണ്ട് വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരാപ്പുഴ സംഭവത്തിനു മുമ്പ് പോലീസില്‍ നിന്നുണ്ടായ വിവിധ അതിക്രമങ്ങളുടെ കളങ്കം ഒരു പരിധിയോളം മായ്ക്കാന്‍ വരാപ്പുഴയുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ഉണ്ടായ നടപടികളിലൂടെ കഴിഞ്ഞുവെന്ന വിലയിരുത്തല്‍ പൊതുവേയുണ്ട്. അത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും ആത്മവിശ്വാസം പകരുന്നുവെന്നതിന്റെ കൂടി സൂചനയാണ് സംസ്ഥാന കമ്മിറ്റി യോഗം മുഖ്യമന്ത്രിക്ക് നല്‍കുന്ന പിന്തുണ.
ഇതിനു മുമ്പും ഇതുപോലെ പോലീസില്‍ നിന്നു നിരപരാധികള്‍ക്കു നേരേ മൂന്നാം മുറ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ ഉണ്ടായ സംഭവങ്ങളിലും നടപടി വേണമെന്ന അഭിപ്രായം ശക്തമാണ്. ചില സംഭവങ്ങളില്‍ സ്ഥലംമാറ്റവും മറ്റു ചിലതില്‍ സസ്‌പെന്‍ഷനുമല്ലാതെ വേറെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വന്‍ പ്രചരണം നടത്തും എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. അതുകൊണ്ട് വരാപ്പുഴ മാതൃകയില്‍ പോലീസിനെതിരേ വിവിധ സംഭവങ്ങളില്‍ അന്വേഷണവും നടപടികളും കേരളം വൈകാതെ കണ്ടേക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Pinarayi vijayan, CPM, Politics, Police, CM's action on Varappuzha highly appreciable, says CPM.

Powered by Info News For You

Comments
Post a Comment