നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: എസ്.ഐക്കും എ.എസ്.ഐക്കും സസ്പെന്‍ഷന്‍
കോട്ടയം (www.evisionnews.co): പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യയുടെ പരാതി സ്വീകരിക്കാതിരുന്ന ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ്.ഐക്കും എ എസ്.ഐക്കും സസ്പെന്‍ഷന്‍. ഗാന്ധി നഗര്‍ എസ്.ഐ എം.എസ് ഷിബുവിനും എ.എസ്.ഐക്കുമാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.
ഇതുസംബന്ധിച്ച് ഡിവൈഎസ്പി കോട്ടയം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് എസ്.പി ഡിജിപിക്ക് കൈമാറി. ഇതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നടപടിയെടുത്തത്. അന്വേഷണ വിധേയമായിട്ടാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ വിമുഖത കാട്ടിയെന്ന് ഡിവൈഎസ്പി കണ്ടെത്തി. പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ശനിയാഴ്ചയാണ് കുമാരമംഗലം സ്വദേശിയായ കെവിനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയത്. കോട്ടയം മാന്നാനത്ത് നിന്നാണ് കെവിനെ തട്ടിക്കൊണ്ടു പോകുന്നത്. വധുവിന്റെ സഹോദരന്റെ നേതൃത്വത്തില്‍ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയെന്നാണ് പൊലീസന് ലഭിച്ച പരാതി. എന്നാല്‍ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ എസ് ഐ തയ്യാറായില്ല .12 അംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെ കൊല്ലം തെന്മലക്ക് 20 കിലോമീറ്റര്‍ അടുത്തായി പൂനലൂരിലെ ചാലിയക്കര തോട്ടത്തിലായി കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഇടമണ്‍ സ്വദേശിയായ ഇഷാനാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുപ്രതികള്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടുവെന്നാണ് വിവരം. പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ മുറവിന്റെ പാടുകള്‍ ഉള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം- തെന്മല പോലീസ് സംഘത്തിന്റെ സംയുക്ത നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്ത് ഗാന്ധി നഗര്‍ എസ്.ഐ എത്തിയാണ് മൃതദേഹം കെവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
Powered by Info News For You

Comments
Post a Comment