ചെറുവത്തൂരില്‍ നിപ്പാ വൈറസ്: വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട് (www.evisionnews.co): ചെറുവത്തൂര്‍ സ്വദേശിക്ക് നിപ്പാ വൈറസ് ബാധിച്ചുവെന്ന വ്യാജ വാര്‍ത്ത ആശങ്ക പരത്തി. ചെറുവത്തൂര്‍ സ്വദേശിക്ക് രോഗം ബാധിച്ചതെന്നാണ് വാര്‍ത്ത പരന്നത്. ഇന്നലെ രാവിലെയാണ് സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത പ്രചരിച്ചത്. സംഭവം അതിവേഗം പ്രചരിച്ചതോടെ ജനങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളിലും മറ്റു അന്വേഷണമായി. മനോഹരന്‍ എന്ന വ്യക്തിക്കാണ് വൈറസ് ബാധിച്ചതെന്നാണ് സൂചന. ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് പ്രചരിച്ചത്. തുടര്‍ന്ന് മനോഹരന്‍ എന്നു പേരുള്ള വ്യക്തികളെ ചുറ്റിപ്പറ്റിയായി അന്വേഷണം. ആശങ്ക പരന്നതോടെ മാധ്യമ പ്രവര്‍ത്തകരും ചെറുവത്തൂര്‍ ഗവ. ആസ്പത്രിയിലെത്തി. തുടര്‍ന്ന് മംഗലാപുരത്തെ പ്രസ്തുത ആശുപത്രിയുമായി ബന്ധപ്പെട്ടതോടെ വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയയുടെ അഡ്മിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?