വര്‍ഗീയ സംഘര്‍ഷ കേസില്‍ പ്രതിയായ യുവാവിനെ ഗള്‍ഫില്‍ നിന്നും മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു; പോലീസ് അറസ്റ്റു ചെയ്തു
കുമ്പള: (www.kasargodvartha.com 10.05.2018) വര്‍ഗീയ സംഘര്‍ഷ കേസില്‍ പ്രതിയായ യുവാവിനെ ഗള്‍ഫില്‍ നിന്നും മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെക്കുകയും കുമ്പള പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. കുമ്പള സി.എച്ച്.സി റോഡിലെ അബ്ദുല്‍ ജബ്ബാര്‍ (36) ആണ് അറസ്റ്റിലായത്.
2017 ഫെബ്രുവരി ഒന്നിന് സി.എച്ച്.സി റോഡില്‍ വെച്ച് എസ്. അനില്‍ കുമാറിനെയും മറ്റ് അഞ്ചു പേരെയും കത്തി കൊണ്ട് കുത്തുകയും കല്ല് കൊണ്ട് ഇടിച്ചുപരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ പ്രതിയാണ്. 2008 നവംബര്‍ 10ന് കുമ്പള സി.എച്ച്.സി റോഡില്‍ വെച്ച് കുണ്ടങ്കേരടുക്കയിലെ അര്‍ജുനന്‍ എന്നയാളെ മരവടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച കേസിലും പ്രതിയാണ് അബ്ദുല്‍ ജബ്ബാറെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയും ഗള്‍ഫിലേക്ക് കടക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചത്. എസ് ഐ ശിവദാസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എയര്‍പോര്‍ട്ടിലെത്തി യുവാവിനെ പിന്നീട് അറസ്റ്റു ചെയ്യുകയായിരുന്നു. നരഹത്യാശ്രമത്തിന് സിജെഎം കോടതിയിലും അക്രമക്കേസില്‍ ജെ.എഫ്.സി.എം കോടതിയിലുമാണ് യുവാവിനെതിരെ കേസ് നിലവിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Attack, Case, Arrest, Airport, Attack Case accused arrested in Airport.

Powered by Info News For You

Comments
Post a Comment