കേരളാ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി ഉടന്‍, റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്ക് കൂച്ചുവിലങ്ങ്

പത്തനംതിട്ട: (www.kvartha.com 25.05.2018) റിയല്‍ എസ്റ്റേറ്റ് മാഫിയകളെ നിയന്ത്രിക്കാനുള്ള കേരളാ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി രണ്ടു മാസത്തിനുള്ളില്‍ നിലവില്‍ വരും. 2016 ലെ കേന്ദ്ര റിയല്‍ എസ്റ്റേറ്റ്(നിയന്ത്രണവും വികസനവും) നിയമത്തിന്റെ അനുബന്ധമായാണ് കേരളാ റിയല്‍ എസ്റ്റേറ്റ് അതോറിറ്റി രൂപീകരിക്കുന്നത്. നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനു മുന്നോടിയായുള്ള കരട് ചട്ടങ്ങള്‍ കഴിഞ്ഞ 15ന് നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിശോധിച്ച് നിയമ വകുപ്പിന്റെ പരിഗണനക്കയച്ചിരിക്കുകയാണ്.

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുന്‍ യു.പി.എ സര്‍ക്കാരാണ് നിയമം ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് മോദി സര്‍ക്കാര്‍ ബില്‍ നിയമമാക്കിയത്. ഇത്പ്രകാരം അതാത് സംസ്ഥാന സര്‍ക്കാരുകള്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം. കേന്ദ്ര നിയമം നിലവില്‍ വന്ന് ആറു മാസത്തിനുള്ളില്‍ അതോറിറ്റി രൂപീകരിക്കണം എന്നാണ് വ്യവസ്ഥ. എന്നാല്‍, 2017 മെയ് ഒന്നു മുതല്‍ നിയമം പൂര്‍ണമായി പ്രാബല്യത്തില്‍ വന്നിട്ടും അതോറിറ്റി രൂപീകരണം കേരളത്തില്‍ ഇഴയുകയായിരുന്നു.


റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍ അധ്യക്ഷനും രണ്ടംഗങ്ങളുമാണ് വേണ്ടത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുന്നയാള്‍ അധ്യക്ഷനും ഭവനനിയമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായുള്ള മൂന്നംഗ സെലക്ഷന്‍ കമ്മിറ്റി സമര്‍പ്പിക്കുന്ന പാനലില്‍ നിന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ അതോറിറ്റിയെ തീരുമാനിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റിയുടെ രൂപീകരണം അടക്കമുള്ളവയുടെ കരടാണ് സബ്ജക്ട് കമ്മിറ്റി പരിഗണിച്ചത്. സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് ബില്‍ ഉടന്‍തന്നെ തയാറാക്കുമെന്നാണ് വിവരം.

അതോറിറ്റി നിലവില്‍ വരുന്നതോടെ എല്ലാ റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. പൂര്‍ത്തിയാക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത പദ്ധതികളും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിര്‍മാണപ്രവൃത്തി തുടങ്ങുംമുമ്പ് എല്ലാ ഓഫിസുകളില്‍നിന്നും ലഭിച്ച അനുമതിയുടെ സാക്ഷ്യപത്രങ്ങള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും വേണം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കുന്ന നിര്‍മാതാക്കള്‍ക്ക് ജയില്‍ശിക്ഷ, പാര്‍പ്പിട പദ്ധതികള്‍ വൈകിയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം, തുടങ്ങിയവ ഉറപ്പുനല്‍കുന്ന നിയമമാണ് നിലവിലുള്ളത്. 2016 ലെ നിയമം വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ പ്രാബല്യത്തിലുണ്ടായിരുന്ന 2015 ലെ കേരളാ റിയല്‍ എസ്റ്റേറ്റ് നിയമം റദ്ദാക്കിയിരുന്നു. അതേതുടര്‍ന്ന്, ഉണ്ടായിരുന്ന കേരളാ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയും പിരിച്ചുവിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Real Estate, Regulatory, Kerala real estate regulatery authority. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?