ദളിത് ഭവനത്തില്‍ നിന്നും ഭക്ഷണം കഴിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ പുറത്തുനിന്നുള്ള ഭക്ഷണശാലയില്‍ നിന്നും ഇഷ്ടമുള്ള ഭക്ഷണവും മിനറല്‍ വാട്ടറും വരുത്തി കഴിച്ചു; ഉഡായിപ്പ് ഫോട്ടോയെടുക്കുന്നതിനുമാത്രം

ആഗ്ര: (www.kvartha.com 02.05.2018) ദളിത് ഭവനത്തില്‍ നിന്നും ഭക്ഷണം കഴിച്ചുവെന്ന് വരുത്തി തീര്‍ക്കാന്‍ പുറത്തുനിന്നുള്ള ഭക്ഷണശാലയില്‍ നിന്നും ഇഷ്ടമുള്ള ഭക്ഷണവും മിനറല്‍ വാട്ടറും വരുത്തികൊണ്ടുവന്നു കഴിച്ചു. ഇതൊക്കെ വെറും ഫോട്ടോയെടുക്കുന്നതിനുവേണ്ടി മാത്രമാണെന്ന് പിന്നീടാണ് അറിഞ്ഞത്.

ഉത്തര്‍പ്രദേശ് ബി.ജെ.പി മന്ത്രി സുരേഷ് റാണയാണ് ദളിത് കുടുംബത്തില്‍ നിന്നും ഭക്ഷണം കഴിച്ചെന്ന പേരിന് വേണ്ടി ഇങ്ങനെയൊരു ഉഡായിപ്പുമായി എത്തിയത്. സുരേഷ് റാണ ദളിത് ഭവനത്തില്‍ ഭക്ഷണത്തിന് ഇരുന്നത് വലിയ മാധ്യമ പ്രചാരണം ലഭിക്കുകയും ചെയ്തു. എന്നാല്‍ ദളിത് കുടുംബം പാചകം ചെയ്ത ഭക്ഷണം അദ്ദേഹം നിഷേധിക്കുകയും പുറത്തുള്ള ഭക്ഷണശാലയില്‍ നിന്നും താന്‍ ആഗ്രഹിക്കുന്ന ഭക്ഷണങ്ങള്‍ വരുത്തിക്കുകയുമായിരുന്നു.

UP Minister Goes To Dalit Home 'Uninvited' For Dinner, Orders In, Agra, Politics, BJP, Religion, Controversy, Media, Photo, National

അതേസമയം മന്ത്രി എത്തുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് വീട്ടുടമ രജ്‌നീഷ് കുമാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയാണ് അവര്‍ എത്തിയത്. വീടിനുള്ളില്‍ ഇരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണവും മിനറല്‍ ജലവും അവര്‍ കഴിച്ചു. ഫോട്ടോ എടുക്കുന്നതിന് വേണ്ടിയുള്ള വെറും പ്രഹസനം മാത്രമായിരുന്നു അതെന്നും രജ്‌നീഷ് കുമാര്‍ പറഞ്ഞു.

UP Minister Goes To Dalit Home 'Uninvited' For Dinner, Orders In, Agra, Politics, BJP, Religion, Controversy, Media, Photo, National

റാണയും ഏതാനും ബി.ജെ.പി നേതാക്കളുമാണ് രാത്രി പതിനൊന്ന് മണിയോടെ ദളിതന്റെ വീട്ടില്‍ ഭക്ഷണത്തിനെത്തിയത്. ദാല്‍ മഖ്‌നി, മട്ടര്‍ പനീര്‍, പുലാവ്, തന്തൂരി റൊട്ടി, ഗുലാബ് ജാം തുടങ്ങിയ വിഭവങ്ങളാണ് മന്ത്രിയും പരിവാരങ്ങളും ദളിത് സ്‌നേഹം പ്രകടിപ്പിക്കാന്‍ വാങ്ങിക്കൊണ്ടുവന്ന് കഴിച്ചത്.

UP Minister Goes To Dalit Home 'Uninvited' For Dinner, Orders In, Agra, Politics, BJP, Religion, Controversy, Media, Photo, National

അതേസമയം, ആരോപണങ്ങള്‍ മന്ത്രി സുരേഷ് റാണ നിഷേധിച്ചു. തനിക്കൊപ്പം നൂറോളം പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നും അവര്‍ക്കുള്ള ഭക്ഷണമാണ് പുറത്തുള്ള ഒരു ബേക്കറിയില്‍ നിന്നും വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. താന്‍ ആ കുടുംബം പാചകം ചെയ്ത ഭക്ഷണമാണ് അവരുടെ വീട്ടിലെ സ്വീകരണമുറിയില്‍ ഇരുന്ന് കഴിച്ചത്. തന്റെ സന്ദര്‍ശനത്തെ കുറിച്ച് അവര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP Minister Goes To Dalit Home 'Uninvited' For Dinner, Orders In, Agra, Politics, BJP, Religion, Controversy, Media, Photo, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?