ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബി ജെ പി നേതാവിന്റെ മകനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: (www.kvartha.com 23.05.2018) ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ബന്ദാരു ദത്താത്രേയയുടെ മകന്‍ ബന്ദാരു വൈഷ്ണവ് (21) മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു.

കുടുംബത്തോടൊപ്പം ചൊവ്വാഴ്ച രാത്രി അത്താഴം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ വൈഷ്ണവിനെ ഉടന്‍ തന്നെ മുശീരാബാദിലെ ഗുരുനാനാക്ക് കെയര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ കുഴപ്പമൊന്നുമില്ലെന്നും വീട്ടില്‍ പോകാമെന്ന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ രാത്രി 12.30 മണിയോടു കൂടി ഹൃദയ സ്തംഭനം സംഭവിക്കുകയായിരുന്നു. അതേസമയം ഹൃദ് രോഗി കൂടിയായ ബന്ദാരു ദത്താത്രേയയെ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മകന്റെ മരണ വാര്‍ത്ത അറിയിച്ചത്.

BJP's Bandaru Dattatreya's Son, 21, Dies Of Heart Attack In Hyderabad, Hyderabad, News, Obituary, Student, hospital, Treatment, Dead, Politics, BJP, Son, National

മെഡിസിറ്റി ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്ണവ്. വൈഷ്ണവിന്റെ മരണം രാംനഗര്‍ നിവാസികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. വൈഷ്ണവിന്റെ മരണ വിവരമറിഞ്ഞ് ബി ജെ പി നേതാക്കളെല്ലാം ദത്താത്രേയയുടെ വസതിയിലെത്തി അനുശോചനം അറിയിച്ചു.

തെലങ്കാന ബി ജെ പി പ്രസിഡന്റ് ഡോ. ലക്ഷ്മണ്‍ വൈഷ്ണവിന്റെ മരണം തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും കഴിഞ്ഞാഴ്ച കണ്ടപ്പോള്‍ അവന്‍ ആരോഗ്യവാനായിരുന്നുവെന്നും പ്രതികരിച്ചു. 21 വയസാകുമ്പോള്‍ തന്നെ ഹൃദയസ്തംഭനം മൂലം മരിച്ചെന്ന വാര്‍ത്ത വളരെ വേദന ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP's Bandaru Dattatreya's Son, 21, Dies Of Heart Attack In Hyderabad, Hyderabad, News, Obituary, Student, hospital, Treatment, Dead, Politics, BJP, Son, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?