മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം

നീലേശ്വരം: (www.kasargodvartha.com 30.05.2018) മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്ന് വിദ്യാര്‍ത്ഥിനിക്കു പൊള്ളലേറ്റു. കരിന്തളത്തെ തങ്കച്ചന്‍ - ഷൈനി ദമ്പതികളുടെ മൂത്തമകള്‍ അയോണ സിറിയക്കിനാണ് (ഒമ്പത്) ഗുരുതരമായി പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മാതാപിതാക്കള്‍ പശുവിനു പുല്ലരിയാന്‍ പോയ സമയത്ത് കുട്ടി മണ്ണെണ്ണ വിളക്കു കത്തിക്കുകയും അതില്‍ നിന്നും വസ്ത്രത്തിലേക്കു തീ പടര്‍ന്നതായും സംശയിക്കുന്നു.

Nileshwaram, Kasaragod, Kerala, News, Student, Hospital, Treatment, Student Seriously injured after burning.

ദേഹമാസകലം പൊള്ളലേറ്റ അയോണ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കുമ്പളപ്പള്ളി എസ്.കെ.ജി.എം എ.യു.പി സ്‌കൂളിലെ നാലാം തരം വിദ്യാര്‍ത്ഥിനിയാണ് അയോണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Kasaragod, Kerala, News, Student, Hospital, Treatment, Student Seriously injured after burning.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?