സുനന്ദ പുഷ്‌കര്‍ കേസ് എംഎല്‍എമാരുടെയും എംപിമാരുടെയും കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റി


ഡല്‍ഹി: (www.kvartha.com 24.05.2018) സുനന്ദ പുഷ്‌കര്‍ കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റി. എംഎല്‍എമാരുടെയും എംപിമാരുടെയും കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്കാണ് മാറ്റിയത്. അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി 28ന് കേസ് പരിഗണിക്കും.

ശശി തരൂരിനെതിരായ കുറ്റപത്രം ഡല്‍ഹി പട്യാല ഹൗസ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വ്യാഴാഴ്ച പരിഗണിച്ചത്. കുറ്റപത്രത്തിലെ വിശദാംശങ്ങളിലേയ്ക്ക് കടക്കാന്‍ മജിസ്‌ട്രേറ്റ് തയ്യാറായില്ല. പകരം കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതായി മജിസ്‌ട്രേറ്റ് അറിയിക്കുകയായിരുന്നു.

National, New Delhi, News, Sunandha Pushkar, Sasi Tharur, Court, Case, Sunanda Pushkar death case transferred to designated court

ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അടക്കമുള്ളവ ഇനി പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക. കുറ്റപത്രം കോടതിക്ക് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. അല്ലെങ്കില്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശിക്കുകയുമാവാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Sunandha Pushkar, Sasi Tharur, Court, Case, Sunanda Pushkar death case transferred to designated court


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?