നിപ്പ വൈറസ്: പുക ശ്വസിച്ചാല്‍ പകരുമെന്ന് ഭയന്ന് മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ അധികൃതര്‍
കോഴിക്കോട്: (www.kvartha.com 22.05.2018) പുക ശ്വസിച്ചാല്‍ പകരുമെന്ന് ഭയന്ന് മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറാകാതെ അധികൃതര്‍. നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച അശോകന്റെ മൃതദേഹമാണ് ശ്മശാന അധികൃതര്‍ സംസ്‌കരിക്കാന്‍ തയ്യാറാകാതിരുന്നത്.
വൈറസ് പടരുമെന്ന ഭീതിയുള്ളതിനാല്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കാതെ മൃതദേഹം ബന്ധുക്കള്‍ മാവൂര്‍ വൈദ്യുത ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ശ്മശാനത്തിലെ ഫാന്‍ തകരാറിലാണെന്ന് അധികൃതര്‍ വിശദമാക്കിയതിനെ തുടര്‍ന്ന് മൃതദേഹവുമായി അടുത്തുള്ള രണ്ട ശ്മശാനങ്ങളില്‍ എത്തിയെങ്കിലും സംസ്‌കരിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു.
മൃതദേഹം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിച്ചാല്‍ രോഗം ഉണ്ടാകുമോയെന്ന ഭീതി കാരണമാണ് ജീവനക്കാര്‍ വിസമ്മതം പ്രകടിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ഇപ്പോഴും സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തഹസില്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഐവര്‍ മഠം ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kozhikode, Trending, Nipah, Virus, Dead Body, Bury, Nipah virus: Authorities are not ready to bury the body

Powered by Info News For You

Comments
Post a Comment