പി.സി ജോര്‍ജ് ജനപക്ഷവും മാണി ഗ്രൂപ്പും തമ്മിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്


ഇടുക്കി (www.evisionnews.co): പി.സി ജോര്‍ജിന്റെ ജനപക്ഷവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോടതിയില്‍ നിലവിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പിലേക്ക്. തനിക്ക് ഇനി കേസ് തുടരാന്‍ താത്പര്യമില്ലെന്ന് ഈരാറ്റുപേട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ പി.സി ജോര്‍ജ് എം.എല്‍.എ വ്യക്തമാക്കി. താന്‍ കേസ് പിന്‍വലിക്കുകയാണ്. പൊതുപ്രവര്‍ത്തകനായ തനിക്ക് പ്രതികളോട് ക്ഷമിക്കാന്‍ സാധിക്കും. അന്നത്തെ സവിശേഷ സാഹചര്യത്തില്‍ നല്‍കിയ കേസുകളുമായി ഇനി മുന്നോട്ടുപോകുന്നതിന് താത്പര്യമില്ലെന്നും പി.സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു.

2015 ആഗസ്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. തിടനാട് പഞ്ചായത്തിന്റെ കുടുംബശ്രീ വാര്‍ഷിക ഉദ്ഘാടന ചടങ്ങില്‍ പി.സി ജോര്‍ജ്ജും അന്ന് മന്ത്രിമാരായ കെ.എം മാണിയും പി.ജെ ജോസഫും എം പി ആന്റോ ആന്റണി എന്നിവരും പങ്കെടുത്തിരുന്നു. ഈ വേദിയില്‍ വച്ച് അധ്യക്ഷനായ പി സി ജോര്‍ജ് ബാര്‍ക്കോഴയെക്കുറിച്ച് സംസാരിച്ചു. ഇത് വേദിയില്‍ തര്‍ക്കത്തിന് കാരണമായി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?