ലോകത്തിലെ ഏറ്റവും ശക്തരായ പത്ത് നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒമ്പതാം സ്ഥാനത്ത്
ന്യൂഡല്‍ഹി: (www.kvartha.com 09.05.2018) ലോകത്തിലെ ഏറ്റവും ശക്തരായ പത്ത് നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒമ്പതാം സ്ഥാനത്ത്. അമേരിക്കന്‍ മാഗസിനായ ഫോബ്‌സിന്റെതാണ് വെളിപ്പെടുത്തല്‍. ചൈനയുടെ പ്രസിഡന്റ് ഷീ ജിന്‍പിംഗാണ് ഒന്നാമന്‍. റഷ്യയുടെ പ്രസിഡന്റായി നാലാമതും തെരഞ്ഞടുക്കപ്പെട്ട വ് ളാഡിമര്‍ പുടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷീ ഒന്നാമതെത്തിയത്.
ആകെ 75 പേരുടെ പട്ടികയാണ് ഫോബ്‌സ് തയ്യാറാക്കിയിരിക്കുന്നത്. ഭൂമിയില്‍ 7.5 ബില്യണ്‍ മനുഷ്യരുള്ളതില്‍ 75 പേര്‍ മാത്രമാണ് ലോകത്ത മാറ്റിമറിക്കാന്‍ പ്രാപ്തരായതെന്ന് പട്ടിക പുറത്ത്‌വിട്ടു കൊണ്ട് ഫോബ്‌സ് പറഞ്ഞു.
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പട്ടികയില്‍ പതിമൂന്നാമതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ (14), ചൈനയുടെ പ്രധാനമന്ത്രി ലീ കെ ക്വിയാംഗ് (15), ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് (24) എന്നിവരും പട്ടികയിലുണ്ട്. റിലന്‍യസ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ മോഡിക്ക് ശേഷമുള്ള ഏക ഇന്ത്യാക്കാരന്‍. 32-ാം സ്ഥാനത്താണ് മുകേഷ് അംബാനി.
മുകേഷ് അംബാനിക്ക് 41.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്. ജിയോയിലൂടെ മൊബൈല്‍ ഡേറ്റാ രംഗത്ത് വിപ്ലവം സൃഷ്ടിച്ചെന്നാണ് അംബാനിയെ കുറിച്ച് ഫോബ്‌സ് പറയുന്നത്. 160 മില്യണ്‍ ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്.
മൈക്രോ സോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ സി.ഇ.ഒ സത്യ നദെല്ല നാല്‍പതാം സ്ഥാനത്താണ്. പുതിയ 17 പേര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് (8), യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ (11), ഇക്‌സോണ്‍ മൊബില്‍ സി.ഇ.ഒ ഡാരന്‍ വുഡ്‌സ് (34), ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ (54) തുടങ്ങിയവരാണ് പട്ടികയിലെ പുതുമുഖങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM Modi 9th on Forbes most powerful list, behind Xi, Putin, Trump, New Delhi, News, Politics, Business, Business Man, Prime Minister, Narendra Modi, Magazine, National.

Powered by Info News For You

Comments
Post a Comment