ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് പിന്തുണ യുഡിഎഫിന്

എറണാകുളം:(www.kvartha.com 22/05/2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് പിന്തുണ യുഡിഎഫിനെന്ന് മാണി. ചൊവ്വാഴ്ച ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിലാണ് തീരുമാനം. കെ എം മാണിയുടെ വീട്ടിലാണ് ഉപസമിതി യോഗം ചേര്‍ന്നത്.

വ്യാഴാഴ്ച്ച ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ക്ഷണിക്കും. അതേസമയം മുന്നണിപ്രവേശം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കെ എം മാണി വ്യക്തമാക്കി.

News, Ernakulam, Kerala, By-election, UDF, Chengannur by election: Kerala Congress will support UDF

ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി കഴിഞ്ഞ ദിവസം യുഡിഎഫിലെ മുതിര്‍ന്ന നേതാക്കള്‍ മാണിയുടെ വീട്ടിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍, മുസ്ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി എന്നിവരായിരുന്നുകഴിഞ്ഞ ദിവസം മാണിയുടെ വീട്ടിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ernakulam, Kerala, By-election, UDF, Chengannur by election: Kerala Congress will support UDF


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?