ഹജ്ജ് ക്യാംപ് ഒരുക്കുന്ന സിയാല്‍ അക്കാഡമിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി

നെടുമ്പാശ്ശേരി: (www.kasargodvartha.com 12.05.2018) സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഒരുക്കുന്ന സിയാല്‍ അക്കാഡമിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും പ്രതിനിധികള്‍ സംയുക്തമായി സന്ദര്‍ശനം നടത്തി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഹജ്ജ് ക്യാംപ് ഒരുക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്തി. കഴിഞ്ഞ വര്‍ഷം വരെ വിമാനത്താവളത്തോട് ചേര്‍ന്ന എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ക്യാംപ് ഒരുക്കിയിരുന്നത്. ഹാങ്കര്‍ മറ്റൊരു ഏജന്‍സിക്ക് വാടകക്ക് നല്‍കിയിരിക്കുന്നതിനാലാണ് ഇത്തവണ സിയാല്‍ അക്കാദമിയില്‍ ഹജ്ജ് ക്യാംപിന് സൗകര്യമൊരുക്കുന്നത്.

എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ് ഹാങ്കറിനോട് ചേര്‍ന്ന് തന്നെയാണ് സിയാല്‍ അക്കാദമിയും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് മുന്‍പ് ഹജ്ജ് ക്യാംപിന് വേണ്ടി ഒരുക്കിയിരുന്ന ഭക്ഷണശാല, ബാത്ത് റൂം സൗകര്യങ്ങള്‍ തുടങ്ങിയവ ഇത്തവണയും ഉപയോഗിക്കാന്‍ കഴിയും. സിയാല്‍ അക്കാഡമിയില്‍ നിന്നും ഇവിടേയ്ക്ക് പ്രവേശിക്കാന്‍ നിലവിലെ മതിലിന്റെ ഒരു ഭാഗം പൊളിച്ച് താല്‍ക്കാലിക ഗെയ്റ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. അക്കാഡമിയിലെ സൗകര്യങ്ങള്‍ സിയാല്‍ എക്സി.ഡയറക്ടര്‍ എ.എം.ഷബീര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് വിശദീകരിച്ച് നല്‍കി.നമസ്‌കാര സ്ഥലം.

 Kerala, News, Hujj, Nedumbassery Airport, Hajj camp, Visit, State hajj Committee, hujj camp in nedumbaserry visit hujj committy.

ഹജ്ജ് കമ്മിറ്റി ഓഫീസ്, തീര്‍ത്ഥാടകര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയവയാണ് അക്കാദമിയിലെ ഹാളില്‍ ഒരുക്കുന്നത്. മുന്‍കാലങ്ങളില്‍ എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ് ഹാങ്കറില്‍ ഒരുക്കിയതിന് സമാനമായ സൗകര്യങ്ങള്‍ ഈ വര്‍ഷം സിയാല്‍ അക്കാദമിയില്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. ഹാജിമാര്‍ക്കുള്ള സൗകര്യം ഒരുക്കുന്നതിന് സിയാല്‍ കാണിക്കുന്ന താല്‍പര്യം പ്രശംസനീയമാണ്. സിയാലിന്റെ പൂര്‍ണ്ണ സഹകരണത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും നല്ല ഹജ്ജ് ക്യാംപ് എന്ന ഖ്യാതി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് ക്യാംപിന് നിലനിര്‍ത്താന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 29 നാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയരുന്നത്. ക്യാംപിന്റെ ഔദ്യോഗികമായ ഉല്‍ഘാടനം ജൂലൈ 28 ന് നടക്കും.സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ 11710 പേര്‍ക്കാണ് ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത്. കാത്തിരിപ്പ് പട്ടികയില്‍ നിന്നും കുറച്ച് പേര്‍ക്ക് കൂടി ഇനിയും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെയിറ്റിങ് ലിസ്റ്റില്‍ നിന്നും 1674 വരെയാണ് ഇതുവരെ അവസശം ലഭിച്ചത്.ഹജ്ജ് കമ്മിറ്റി അംഗം എച്ച്.ഇ.ബാബു സേട്ട്, സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍, മുസമ്മില്‍ ഹാജി,ഹൈദ്രോസ് ഹാജി,ജില്ലാ ട്രെയിനര്‍ ഇ.കെ.കുഞ്ഞുമുഹമ്മദ്, ട്രെയിനര്‍മാരായ മുസ്തഫ മുത്തു, സി.എം.അസ്‌കര്‍,സിയാദ്,ആഷിഫ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Hujj, Nedumbassery Airport, Hajj camp, Visit, State hajj Committee,  hujj camp in nedumbaserry visit hujj committy. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?