ഇരുപതുവര്‍ഷം ഗള്‍ഫില്‍ കഠിനാധ്വാനം ചെയ്തു; ഒടുവില്‍ രോഗിയായി നാട്ടില്‍ തിരിച്ചെത്തി, സംസാരശേഷി പോലും നഷ്ടമായ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ പെരുവഴിയിലാക്കി, അഭയം നല്‍കിയത് ഗാന്ധി ഭവന്‍
അഞ്ചല്‍: (www.kvartha.com 17.05.2018) ഇരുപതുവര്‍ഷം ഗള്‍ഫില്‍ കഠിനാധ്വാനം ചെയ്തു. ഒടുവില്‍ രോഗിയായി നാട്ടില്‍ തിരിച്ചെത്തി, സംസാരശേഷി പോലും നഷ്ടമായ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ പെരുവഴിയിലാക്കി, തുടര്‍ന്ന് ഗാന്ധി ഭവനില്‍ അഭയം തേടി.
അറയ്ക്കല്‍ വടക്കതില്‍ വീട്ടില്‍ സുധീന്ദ്ര(55)നെയാണ് അഞ്ചല്‍ പോലീസ് ഗാന്ധിഭവനില്‍ എത്തിച്ചത്. ഇരുപതുവര്‍ഷം ഗള്‍ഫിലായിരുന്ന സുധീന്ദ്രന്‍ അസുഖബാധിതനായാണു നാട്ടിലെത്തിയത്. ഗള്‍ഫിലായിരുന്ന സമയം ലോണ്‍ എടുക്കാനെന്ന വ്യാജേന ഭാര്യ മുക്തിയാറിന്റെ മറവില്‍ നാട്ടിലുണ്ടായിരുന്ന 25 സെന്റ് സ്ഥലവും വീടും വിറ്റു. കൂടാതെ പണമായി ലക്ഷങ്ങളും.
അടുത്തിടെ ഹൃദയസംബന്ധമായ അസുഖവും സ്‌ട്രോക്കും പിടിപ്പെട്ടതോടെ സുധീന്ദ്രന്‍ ഭാര്യക്കും മക്കള്‍ക്കും അനഭിമതനായി. സംസാരശേഷിപോലും നഷ്ടമായ നിലയിലായ സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി തടിക്കാടുള്ള ഒരു ബന്ധുവീടിനു സമീപം ഇവര്‍ ഇറക്കിവിടുകയായിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് ഇയാളെ അഞ്ചല്‍ പോലീസില്‍ എത്തിക്കുകയും എസ്.ഐ പി.എസ് രാജേഷ് സുധീന്ദ്രന്റെ ഭാര്യ അജിതകുമാരിയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കൂടെ വിടുകയുംചെയ്തു.
എന്നാല്‍ വീട്ടില്‍ കൊണ്ടുപോയ ഇവര്‍ വീണ്ടും സുധീന്ദ്രനെ ഓട്ടോയില്‍ കയറ്റി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത ഓട്ടോ ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ഗാന്ധിഭവനില്‍ എത്തിച്ചത്.

Keywords: Expatriate seeks shelter in Gandhibhavan, House Wife, Police, Auto & Vehicles, Patient, News, Local-News, Kerala.
Powered by Info News For You

Comments
Post a Comment