മരണമുനമ്പായി കള്‍വര്‍ട്ട്; സൂചന ബോര്‍ഡുകള്‍ ഇല്ലാത്തത് അപകടം പതിവാക്കുന്നു, കെഎസ്ടിപി റോഡിലെ കള്‍വര്‍ട്ടില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
കാസര്‍കോട്: (www.kasargodvartha.com 26.05.2018) മേല്‍പറമ്പ് കട്ടക്കാലില്‍ മരണമുനമ്പായി കള്‍വര്‍ട്ട്. ഇവിടെ അപകടം നിത്യസംഭവമായി മാറുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ തന്നെ നിരവധി അപകടങ്ങളാണ് കട്ടക്കാലിലെ കള്‍വര്‍ട്ടില്‍ നടന്നത്. അപകടത്തിനിടയില്‍ മരണം സംഭവിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കാടുമൂടി കള്‍വര്‍ട്ട് പെട്ടെന്ന് ശ്രദ്ധയില്‍പെടാത്തതും വളവ് തിരിഞ്ഞ് അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് വെട്ടിക്കുന്നതുമാണ് ഇവിടെ അപകടങ്ങള്‍ പതിവാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടായാല്‍ പോലും നിയന്ത്രണം വിട്ട് വാഹനങ്ങള്‍ കള്‍വര്‍ട്ടില്‍ ഇടിക്കുന്ന സ്ഥിതിയാണുള്ളത്. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയും ഇവിടെ പതിവാണ്.
ശനിയാഴ്ച നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാര്‍ കള്‍വര്‍ട്ടിലിടിച്ച് ഒരാള്‍ മരിക്കുകയും യുവതിയും പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ യുവതിയുടെ നില ഗുരുതരമാണ്. ഏഴിമലയില്‍ നേവല്‍ ഉദ്യോഗസ്ഥനായ മകന്‍ സന്ദീപിന്റെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കൊല്‍ക്കത്ത സ്വദേശി സോമുദി ബുനിയ മരിക്കുകയും കൂടെയുണ്ടായിരുന്ന സൂര്യകാന്ത് ബുനിയ, ജോളി ബയ്യ, ഇവരുടെ ചെറിയ കുട്ടി രജന ബയ്യ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കള്‍വര്‍ട്ടിനിരുവശത്തും റിഫ് ളക്ടര്‍ ബോര്‍ഡുകളും അപകടമുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചാല്‍ ഒരു പരിധി വരെ അപകടം കുറയ്ക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മികച്ച റോഡ് ഉണ്ടായതോടെ വാഹനങ്ങള്‍ അമിതവേഗതയില്‍ പോകുന്നതും അപകടത്തിന് കാരണമാകുന്നു. അമിതവേഗതയില്‍ പോകുന്ന വാഹനങ്ങളെ പിടികൂടാന്‍ കെഎസ്ടിപി റോഡില്‍ ഇന്റര്‍സെപ്റ്റര്‍ സംവിധാനം ഒരുക്കിയെങ്കിലും അപകടങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല.
നേരത്തെ അപകടങ്ങള്‍ കുറയ്ക്കാന്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇത് മറ്റൊരു അപകടക്കുരുക്കായി മാറിയതോടെ എല്ലാ സ്പീഡ് ബ്രേക്കറുകളും എടുത്തുമാറ്റുകയായിരുന്നു. കെഎസ്ടിപി റോഡിലെ അപകടങ്ങള്‍ തടയാനും വേഗത കുറയ്ക്കാനും പഞ്ചായത്തുകളുമായി സഹകരിച്ച് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഇത് വൈകുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Accident, Accidental-Death, Road, KSTP Road as accident zone

Powered by Info News For You

Comments
Post a Comment