നാടിനെ നടുക്കിയ ക്രൂരത: മക്കളെ ബക്കറ്റില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചശേഷം മാതാവിന്റെ ആത്മഹത്യാശ്രമം; ഒരു കുട്ടി മരിച്ചു, യുവതി അത്യാസന്നനിലയില്‍

കോഴിക്കോട്: (www.kvartha.com 16.05.2018) മക്കളെ ബക്കറ്റില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചശേഷം മാതാവിന്റെ ആത്മഹത്യാശ്രമം. സംഭവത്തില്‍ ഒരു കുട്ടി മരിച്ചു, മറ്റൊരാള്‍ രക്ഷപ്പെട്ടു. യുവതി അത്യാസന്നനിലയില്‍ ആശുപത്രിയില്‍ കഴിയുന്നു.

കോഴിക്കോട് നാദാപുരം പുറമേരിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പുറമേരി സ്വദേശി സഫൂറ(33)യാണ് ബക്കറ്റിലെ വെള്ളത്തില്‍ രണ്ട് മക്കളെയും മുക്കിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനുശേഷം ആത്യമഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Mother tried to kill herself after killing her daughter in Kozhikode, Kozhikode, News, Crime, Criminal Case, Hospital, Treatment, Suicide Attempt, Police, Case, Dead Body, Kerala

ഇതില്‍ മൂന്ന് വയസ്സുകാരിയായ ഇംഫാല്‍ ആണ് മരിച്ചത്. ഒന്നരവയസ്സുകാരനായ അമാല്‍ രക്ഷപ്പെട്ടു. സഫൂറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫൂറയുടെ നില ഗുരുതരമാണ്. അതേസമയം സഫൂറയെ ഈ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന കാര്യം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mother tried to kill herself after killing her daughter in Kozhikode, Kozhikode, News, Crime, Criminal Case, Hospital, Treatment, Suicide Attempt, Police, Case, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?