ലക്ഷങ്ങള്‍ മുടക്കി എറണാകുളത്തെ നക്ഷത്ര ഹോട്ടലില്‍ ആളൂരിന്റെ വക സല്‍ക്കാരം, സല്‍ക്കാരത്തില്‍ പ്രമുഖരും സിനിമ പ്രവര്‍ത്തകരും, നടിയുടെ കേസ് അട്ടിമറിക്കപ്പെടുമോ?

കൊച്ചി:(www.kvartha.com 13/05/2018) ലക്ഷങ്ങള്‍ മുടക്കി എറണാകുളത്തെ നക്ഷത്ര ഹോട്ടലില്‍ കുപ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂരിന്റെ വക സല്‍ക്കാരം. സല്‍ക്കാരത്തില്‍ പ്രമുഖരും സിനിമ പ്രവര്‍ത്തകരും, നടിയുടെ കേസ് അട്ടിമറിക്കപ്പെടുമോ?. ആളൂരിന് കോടികളുടെ ഓഫീസ് ഉണ്ട്. ഒപ്പം തന്റെ സ്റ്റാഫിനും ഫ്രണ്ട്‌സിനും നക്ഷത്ര ഹോട്ടലില്‍ ലക്ഷങ്ങള്‍ മുടക്കി പാര്‍ട്ടിയും.

ആളൂരിന്റെ ഓഫീസിലെ മൂന്ന് പേര്‍ കഴിഞ്ഞ ദിവസം അഭിഭാഷകരായി എന്റോള്‍ ചെയ്തിരുന്നു അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സ്റ്റാഫിനും വേണ്ടി എന്നു പറഞ്ഞാണ് എറണാകുളം നഗര മദ്യത്തിലുള്ള നക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. എന്നാല്‍ ചടങ്ങില്‍ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയത്. രാവേറെ നീണ്ട ആഘോഷത്തില്‍ സുപ്രിം കോടതിയിലെ ചില അഭിഭാഷകരും, ചില സിനിമ പ്രവര്‍ത്തകരും, ചില രാഷ്ട്രീയ പ്രവര്‍ത്തകരും ചില അഭിഭാഷക സംഘടന നേതാക്കന്മാരും ഉണ്ടായിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്.


തങ്ങളുടെ കീഴിലുള്ള നവ അഭിഭാഷകര്‍ സന്നത് എടുക്കുന്ന സമയം ആരും തന്നെ ഇത്തരത്തില്‍ ഒരു പാര്‍ട്ടി സംഘടിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ആളുരിന്റെ ഈ നീക്കം ഏറെ സംശയത്തോടെയാണ് കാണുന്നത്. നടിയുടെ ആക്രമ കേസുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കപ്പെടുന്നതിന്റ സൂചനയാണോ ഈ പാര്‍ട്ടിയെന്നും സംശയമുണ്ട്. എന്തായാലും ആളൂരിന്റെ ഈ സല്‍ക്കാരം മുതിര്‍ന്ന അഭിഭാഷകരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Case, Advocate, Hotel, Politicians,Advt. Aloor's party in star hotel at Kochi,Will the case of the actress be sacked?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?