ബ്ലഡ് ബാങ്കിലേക്ക് നൂറ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രക്തം നല്‍കും
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കാസര്‍കോട് ബ്ലഡ് ബാങ്കില്‍ രക്തത്തിന്റെ സ്റ്റോക്ക് കുറഞ്ഞ സാഹചര്യത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ നൂറു മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രക്തദാനം ചെയ്യും. നാളെ രാവിലെ 9.30ന് കല്ലങ്കൈ എല്‍.പി സ്‌ക്കൂളില്‍ ബ്ലഡ് ഡൊണേര്‍സ് കേരളയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നവംബര്‍ 24മുതല്‍ ഡിസംബര്‍ 24വരെ സയ്യിദ് മുനവ്വര്‍ തങ്ങള്‍ നയിക്കുന്ന യൂത്ത് ലീഗ് യുവജന യാത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് രക്തദാന കാമ്പയിനോടെ തുടക്കം കുറിക്കും. രക്തദാനത്തിന് സന്നദ്ധരായവര്‍ രാവിലെ ഒമ്പത് മണിക്ക് കല്ലങ്കൈ എല്‍.പി സ്‌കൂളില്‍ എത്തിച്ചേരണമെന്ന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാറും ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈയും അറിയിച്ചു.
Powered by Info News For You
Comments
Post a Comment