ഇനി പള്ളീ പോയി പറയരുതെന്ന് ആരും പറയരുത്; പള്ളീ പോയി പറഞ്ഞ സത്യവാണിക്ക് ലഭിച്ചത് ജീവിത സൗഭാഗ്യം
മലപ്പുറം: (www.kvartha.com 08.05.2018) ഇനി പള്ളീ പോയി പറയരുതെന്ന് ആരും പറയരുത്. പള്ളീ പോയി പറഞ്ഞ സത്യവാണിക്ക് ലഭിച്ചത് ജീവിത സൗഭാഗ്യം. തമാശയായോ കളിയാക്കിയോ പൊതുവേ പറയാറുള്ള ഒരു പ്രയോഗമാണ് 'പള്ളീ പോയി പറയ് ' എന്നത്.. ആ പ്രയോഗം എങ്ങനെ വന്നു എന്നറിയില്ല . എന്നാല്‍ പള്ളിയില്‍ പോയി പറഞ്ഞാലും ചിലതൊക്കെ നടക്കും എന്നതിന് മലപ്പുറം ജില്ലയിലെ രാമപുരത്ത് നിന്നും വന്ന , ഒരു വേറിട്ട വാര്‍ത്ത തെളിയിച്ചിരിക്കുകയാണ് . ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഇത്തരമൊരു സംഭവം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്.
കോട്ടുവാട് വടക്കേത്തൊടി കോളനിയിലെ പരേതനായ വി.ടി രമേശിന്റെ മൂത്തമകള്‍
സത്യവാണി നഴ്‌സിംഗ് വിദ്യാര്‍ഥിയാണ് . മംഗലാപുരത്തെ ഒരു സ്വകാര്യ നഴ്‌സിംഗ് കോളജിലാണ് സത്യവാണി പഠിക്കുന്നത് . കോളജിലെ വാര്‍ഷിക ഫീസ് ഒരു ലക്ഷം രൂപയാണ്.
എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടേ, പഠനം ആരംഭിച്ച ഉടനെ രോഗിയായിരുന്ന അവളുടെ പിതാവ് മരിച്ചു .
ചികിത്സയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ കടബാധ്യതയും ബാങ്ക് ലോണുകളും അവളുടെ കുടുംബത്തെ മാനസികമായും സാമ്പത്തികമായും തകര്‍ത്തു കളഞ്ഞു . സത്യവാണിയുടെ പഠനം മുടങ്ങുന്ന അവസ്ഥവരെയെത്തി . ഫീസ് അടക്കാത്ത കാരണത്താല്‍ കോളജില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി വരെ വന്നു . സത്യവാണിയും അമ്മ ശാന്തയും ഏക സഹോദരന്‍ വിഗ്‌നേഷും സഹായത്തിനായി പലവാതിലും മുട്ടി. പലയാളുകളെയും കണ്ടു. നിരാശ മാത്രമായിരുന്നു ഫലം .
ഒടുവില്‍ ഒരു അയല്‍ക്കാരനാണ് ശാന്തയോട് പള്ളിയില്‍ പോയി പറയാന്‍ പറഞ്ഞത് . അങ്ങനെയാണ് ശാന്ത സത്യവാണിയുടെ കയ്യും പിടിച്ച് മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി മഹല്ല് കമ്മിറ്റി പള്ളിയിലെത്തുന്നത് . ശാന്ത വിഷയങ്ങള്‍ കമ്മറ്റി അധികൃതരെ അറിയിച്ചു . ഉടനെ കമ്മിറ്റിയിലെ ഒരു ഉദാരമതിയുടെ സഹായത്തോടെ കോളജിലെ ഫീസ് ഇനത്തിലുള്ള കടബാധ്യതകള്‍ മഹല്ല് കമ്മിറ്റി ഏറ്റെടുത്തു .
മഹല്ല് പ്രസിഡണ്ട് എന്‍.മുഹമ്മദ് മുസ്ല്യാര്‍ , ഖത്തീബ് അശ്‌റഫ് ഫൈസി മുള്ള്യാകുര്‍ശി, സെക്രട്ടറി കല്ലന്‍ കുന്നന്‍ മൊയ്തി, ട്രഷറര്‍ കക്കാട്ടില്‍ ഹംസ, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ കഴിഞ്ഞ ദിവസം സത്യവാണിയുടെ വീട്ടിലെത്തി ഫീസ് അടച്ച രേഖകള്‍ കൈമാറി.
ഇതരമതക്കാരായതിന്റെ പേരില്‍ പരസ്പര വിദ്വേഷവും പകയും അക്രമവും കൊലപാതകങ്ങള്‍ വരെ നടക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം നന്മ മുറ്റിയ വാര്‍ത്തകള്‍ ഉളവാക്കുന്ന സന്തോഷവും ആശ്വാസവും ഉളവാക്കുന്ന സന്തോഷവും ആശ്വാസവും ഉസ്മാന്‍ പങ്കുവെക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sathyavani, Malappuram, News, Local-News, Muslims, Mosque, Mangalore, Education, Nurse, Student, Kerala, Religion.

Powered by Info News For You

Comments
Post a Comment