കിനാനൂരില്‍ ഗവ. കോളജ് പ്രവര്‍ത്തനത്തിനൊരുങ്ങി
നീലേശ്വരം: (www.kasargodvartha.com 07.05.2018) കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച ഗവ. കോളജ് അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുമെന്നു പി കരുണാകരന്‍ എംപി പറഞ്ഞു. കരിന്തളം തോളേനിയില്‍ പഞ്ചായത്തും കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തനം തുടങ്ങുക. കെട്ടിടം താല്‍ക്കാലികമായി കോളജിനു വിട്ടുകൊടുക്കാന്‍ പഞ്ചായത്ത് ഭരണസമിതിയും പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയും തീരുമാനിച്ചിരുന്നു. കോളജിന്റെ താല്‍ക്കാലികാവശ്യത്തിനായി രണ്ടു മൂന്നു സ്ഥലങ്ങള്‍ കണ്ടെങ്കിലും കൊളജിയറ്റ് ഡയറക്ടര്‍ ഈ കെട്ടിടമാണു അനുയോജ്യമെന്ന് കണ്ടെത്തുകയായിരുന്നു.
കോളജ് ഈ അധ്യയന വര്‍ഷം തന്നെ തുടങ്ങാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര ആവശ്യമെന്ന നിലയില്‍ ഈ കെട്ടിടം തിരഞ്ഞെടുത്തത്. ഒന്നര വര്‍ഷത്തിനകം സ്വന്തമായ കെട്ടിടം ഒരുങ്ങുന്നതോടെ കോളജ് ഇതിലേക്കു മാറും. തോളേനിയിലെ കെട്ടിടത്തില്‍ കോളജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു തുക സ്വരൂപിക്കാന്‍ 17ന് രാവിലെ 10.30ന് തോളേനിയില്‍ ജനകീയ യോഗം ചേരും. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍, വായനശാല ഗ്രന്ഥാലയങ്ങള്‍, ക്ഷേത്രം, പള്ളി കമ്മിറ്റികള്‍ എന്നിവയുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും.
കെട്ടിടത്തില്‍ കോളജിന് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശേഷിക്കുന്ന തുകജനകീയമായി ശേഖരിക്കും. ഇതിനാണു 17ന് യോഗം ചേരുന്നത്. ബിഎസ്‌സി മാത്‌സ്, ബികോം, ബിഎ ഇംഗ്ലീഷ് എന്നീ കോഴ്‌സുകളാണ് ഇവിടെ അനുവദിച്ചിരുന്നത്. എംപിയുടെ ഇടപെടലിനെ തുടര്‍ന്നു ബിഎ ഇക്കണോമിക്‌സ് കോഴ്‌സ് കൂടി അനുവദിച്ചിട്ടുണ്ട്.
കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ പി നാരായണന്‍, രാഷ്ട്രീയ നേതാക്കളായ കെ കെ നാരായണന്‍, വി കെ രാജന്‍, എന്‍ പുഷ്പരാജന്‍, കെ രാമനാഥന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Neeleswaram, College, Govt.College, Kinanur, Govt. College for Kinanur will be open very soon

Powered by Info News For You

Comments
Post a Comment