ഇത് തന്റെ അവസാന തെരഞ്ഞെടുപ്പ്, ഇനി മത്സരിക്കാനില്ല; പല്ലവി ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: (www.kvartha.com 08.05.2018) ഇത് തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നും ഇനി മത്സരിക്കാനില്ലെന്നുമുള്ള പല്ലവി ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തവണത്തെ തെരഞ്ഞെടുപ്പോടു കൂടി പാര്‍ലമെന്ററി ജനാധിപത്യത്തോട് വിട പറയുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ 2013ല്‍ മത്സരിക്കുന്ന സമയത്തും കര്‍ണാടക മുഖ്യന്‍ ഇതു തന്നെയായിരുന്നു പറഞ്ഞിരുന്നത്.

ഒരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നു, മത്സര രംഗത്തേക്ക് ഇനിയുണ്ടാകില്ലെന്ന്. എന്നാല്‍ അടുത്ത അഞ്ച് വര്‍ഷവും താന്‍ മുഖ്യമന്ത്രി കസേരയില്‍ തന്നെ ഉണ്ടാകണമെന്ന ഹൈക്കമാന്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയത് എന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

Karnataka CM Siddaramaiah says 2018 Assembly polls likely to be his last election, Bangalore, News, Politics, Trending, Election, Karnataka, Media, National.

കര്‍ണാടകയിലെ തന്റെ പ്രിയപ്പെട്ട മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍ നിന്ന് തന്നെയാണ് അദ്ദേഹം ഇത്തവണയും ജനവിധി തേടുന്നത്. 1983 മുതല്‍ മത്സരിച്ച തെരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണയും ചാമുണ്ഡേശ്വരിയിലെ ജനങ്ങള്‍ സിദ്ധരാമയ്യയെ കൈവിട്ടിട്ടില്ല. രണ്ട് തവണ മാത്രമായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. ഇവിടെ നിന്നാണ് ഞാന്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ അത് അവസാനിപ്പിക്കുന്നതും ഇവിടെ നിന്നും തന്നെയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട് എന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

മേയ് 12നാണ് കര്‍ണാടയില്‍ തെരഞ്ഞെടുപ്പ് നടക്കുക. മുന്‍ മുഖ്യമന്ത്രി കൂടിയായ ബി.എസ് യെദ്യൂരപ്പയാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Karnataka CM Siddaramaiah says 2018 Assembly polls likely to be his last election, Bangalore, News, Politics, Trending, Election, Karnataka, Media, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?