ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചുംകൊടുക്കും: മാഹി കൊലപാതകത്തെക്കുറിച്ച് മന്ത്രി എ.കെ ബാലന്‍

ചെങ്ങന്നൂര്‍ (www.evisionnews.co): മാഹിയില്‍ സി.പി.എം നേതാവിന് പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണം വ്യക്തമാക്കി മന്ത്രി എ.കെ ബാലന്‍. സി.പി.എം ആരെയും അങ്ങോട്ടുപോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു. സി.പി.എം പല സ്ഥലങ്ങളിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇടതുപക്ഷത്തെ കായികബലം ഉപയോഗിച്ച് ആര്‍.എസ്.എസ് നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍.എസ്.എസ് ഇന്നും ഇന്നലെയുമല്ല സി.പി.എമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങള്‍ക്കും സി.പി.എം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍ ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചുംകൊടുക്കും. പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപൂര്‍വം സി.പി.എം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ബാലന്‍ വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുലിയൂര്‍ ഗ്രാമ പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?