മറ്റൊരാളുടെ നമ്പറില്‍ നിന്ന് അവരറിയാതെ വിളിക്കാം; മന്ത്രിയുടെയും ഡി ജി പിയുടെയും നമ്പറില്‍ നിന്ന് കോള്‍ വന്നാലും ഞെട്ടണ്ട; അത് അവരായിരിക്കില്ല; കേരളത്തിലടക്കം ഞെട്ടിക്കുന്ന ആപ്ലിക്കേഷന്‍ പ്രചരിക്കുന്നു; വീഡിയോ കാണാം

കൊച്ചി: (www.kvartha.com 08.05.2018) മറ്റൊരാളുടെ നമ്പറില്‍ നിന്നും അവരറിയാതെ വിളിക്കാവുന്ന ആപ്ലിക്കേഷന്‍ കേരളത്തിലടക്കം പ്രചരിക്കുന്നു. ന്യൂസ് 18 ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മന്ത്രിയുടെയും ഡി ജി പിയുടെയും നമ്പറില്‍ നിന്നുപോലും അവരറിയാതെ ആര്‍ക്കുവേണമെങ്കിലും വിളിക്കാന്‍ സാധിക്കുന്നതാണ് ആപ്ലിക്കേഷന്‍. അങ്ങനെയാണെങ്കില്‍ കോള്‍ വരുന്നവര്‍ക്ക് സ്‌ക്രീനില്‍ കാണുക മന്ത്രിയുടെയും ഡി ജി പിയുടെയും നമ്പര്‍ തന്നെയായിരിക്കും. കാള്‍ റെക്കോര്‍ഡര്‍ ഇന്‍കോള്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്.

സാമ്പത്തിക തട്ടിപ്പുകളടക്കം വന്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള ആപ്ലിക്കേഷന്റെ ദുരുപയോഗശേഷി ഞെട്ടിക്കുന്നതാണ്. രാജ്യസുരക്ഷയ്ക്ക് പോലും വലിയ ഭീഷണിയുയര്‍ത്തുന്നതാണ് ആപ്ലിക്കേഷന്‍.

Kerala, Kochi, News, Phone call, Cheating, Technology, Phone Number, Crimes, Application, Call Recorder Intcall Application Creates Threat

Video Courtesy- News 18 Channel

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Phone call, Cheating, Technology, Phone Number, Crimes, Application, Call Recorder Intcall Application Creates Threat



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?