വിശ്വാസ വോട്ടെടുപ്പിനായി എം എല്‍ എമാര്‍ വിധാന്‍ സൗധയില്‍; അത്ര എളുപ്പം വിശ്വാസവോട്ടു നേടേണ്ടെന്ന നിലപാടില്‍ ബലാബലത്തിനൊരുങ്ങി ബിജെപിയും
ബംഗളൂരു: (www.kvartha.com 25.05.2018) കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേതൃത്വം നല്‍കുന്ന ജനതാദള്‍(എസ്) കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അല്‍പസമയത്തിനകം വിശ്വാസവോട്ട് തേടും. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ജെഡിഎസ് എംഎല്‍എമാരും വിധാന്‍ സൗധയിലെത്തി. വെള്ളിയാഴ്ച രാവിലെ ജെഡിഎസ് എംഎല്‍എമാര്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ വീട്ടിലെത്തി യോഗം ചേര്‍ന്നിരുന്നു. വിധാന്‍ സൗധയില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗവും പുരോഗമിക്കുന്നു.
ബിജെപിയെ അധികാരത്തില്‍നിന്നു പുറത്തുനിര്‍ത്തുകയാണു ലക്ഷ്യം. സഖ്യസര്‍ക്കാരില്‍ ചില ചെറിയ പ്രശ്‌നങ്ങളുണ്ട്. അതു പുറത്തുവരുമ്പോള്‍ പരിഹരിക്കും. എച്ച്.ഡി. കുമാരസ്വാമിയുടെ മുഖ്യമന്ത്രി പദത്തിന്റെ കാലാവധി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയിരിക്കും തീരുമാനിക്കുക എന്ന് കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി അറിയിച്ചു.
അതിനിടെ തങ്ങളെ അധികാരത്തില്‍ നിന്നും താഴെയിറക്കിയ കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യം അത്ര എളുപ്പം വിശ്വാസവോട്ടു നേടേണ്ടെന്ന നിലപാടില്‍ ബലാബലത്തിനൊരുങ്ങി ബിജെപിയും കച്ചകെട്ടിയിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബിജെപിയും സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ലഭിച്ചതില്‍ പല കോണ്‍ഗ്രസ് എംഎല്‍എമാരും അതൃപ്തരാണെന്നും അവര്‍ വിമതരായി വോട്ടുചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം ബിജെപി നേതാവ് ശോഭ കരന്തലജെ പറഞ്ഞിരുന്നു.
അതിനിടെ, ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള മൂന്നു മണ്ഡലങ്ങളില്‍ ഒന്നിച്ചു മത്സരിക്കാന്‍ കോണ്‍ഗ്രസും ദളും ധാരണയിലെത്തി.

Keywords: Will win 'clearly', says HD Kumaraswamy; CM to expand Cabinet after trust vote, Bangalore, News, Politics, Trending, Karnataka, Chief Minister, Congress, BJP, MLA, Meeting, National.
Powered by Info News For You

Comments
Post a Comment