മാണിയുടെ നിലപാട് ലജ്ജാകരം, സഹായിക്കുന്നവര്‍ക്ക് പിന്തുണ: വെള്ളാപ്പള്ളി

ആലപ്പുഴ (www.evisionnews.co): ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ച കെ.എം മാണിയുടെ നിലപാട് ലജ്ജാകരമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇങ്ങോട്ടു സഹായിക്കുന്നവരെയാകും ചെങ്ങന്നൂരില്‍ എസ്എന്‍ഡിപി സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.

ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതരായി എസ്എന്‍ഡിപി യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോടു കൂറുപുലര്‍ത്തുകയും യോഗ നിലപാടിനോടു സഹകരക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥിയെ തിരിച്ചറിഞ്ഞു സഹായിക്കുന്നതിന് ആവശ്യമായ നിലപാടു സ്വീകരിക്കാന്‍ എസ്എന്‍ഡിപി യൂണിയനുകള്‍ക്കു നിര്‍ദേശം നല്‍കും. മാവേലിക്കര, ചെങ്ങന്നൂര്‍ യൂണിയനുകള്‍ക്കാണ് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കുന്നത്. പ്രാദേശികമായി സംഘടനയെയും സമുദായത്തെയും സഹായിക്കുന്ന വ്യക്തികളെ കണ്ടെത്താന്‍ ശാഖാ യോഗങ്ങള്‍ക്കു കഴിയും. ആരും ജയിച്ചാലും തോറ്റാലും അതിന്റെ തന്തയാകാന്‍ വരില്ല. സമദൂരമല്ല, സമുദായത്തെ സഹായിക്കുന്നവന്‍ എന്ന ദൂരമുണ്ട്. സമുദായത്തെ സഹായിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്യാനുള്ള അവകാശവും അധികാരവും പ്രവര്‍ത്തകര്‍ക്കുണ്ട്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യൂണിയനുകള്‍ക്കു യുക്തമായ തീരുമാനമെടുക്കാം. 

മുമ്പ് പ്രചാരണത്തില്‍ സജി ചെറിയാനായിരുന്നു മുന്നില്‍. ഇപ്പോള്‍ ത്രികോണമല്‍സരമാണ്. മാണിയുടെ നിലപാടു മാറ്റം ലജ്ജാകരവും മോശവുമാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫിനു വലിയ പരാജയമാണു സംഭവിച്ചത്. കിട്ടാത്ത മുന്തിരി പുളിക്കും എന്ന അവസ്ഥയിലായി ഇടതു പക്ഷം. എരണ്ട എപ്പോഴും വെള്ളത്തിലേ ചേരൂ എന്ന് ഇവര്‍ മനസ്സിലാക്കിയില്ല. ബിഡിജെഎസ് എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?