പശുവിന്റെ പേരില്‍ വീണ്ടും കൊല: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ഭോപ്പാല്‍ (www.evisionnews.co): രാജ്യത്ത് ഇരിടവേളക്ക് ശേഷം വീണ്ടും ഗോവവധത്തിന്റെ പേരില്‍ കൊലപാതകം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദര്‍ശനത്തിന് തൊട്ട് മുമ്പ് സാത്ത്ന ജില്ലയിലാണ് പശുഹത്യയുടെ പേരില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലികൊന്നത്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലില്‍ നിന്ന് 485 കിലോമീറ്റര്‍ അകലെയാണ് സംഭവം. അമഗാര ഗ്രാമത്തിലെ റിയാസാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ റിയാസിന്റെ സുഹൃത്ത് ഷക്കീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പവന്‍ സിങ് ഗോന്ദ്, വിജയ് സിങ് ഗോന്ദ്, ഫൂല്‍ സിങ് ഗോന്ദ്, നാരയണ്‍ സിങ് ഗോന്ദ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷക്കീല്‍ പശു ഹത്യ നടത്തിയെന്ന് പവന്‍ സിങ് ആരോപിച്ചു. എന്നാല്‍ ഈആരോപണം ഷക്കീല്‍ നിഷേധിച്ചിട്ടുണ്ട്. പവന്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ പശുഹത്യ നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നിവ പ്രകാരം ഷക്കീലിനെതിരെയും കേസെടുത്തു. പശുസംരക്ഷണ സമിതിയിലെ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Powered by Info News For You
Comments
Post a Comment