മാധ്യമ പ്രവര്‍ത്തകന്‍ ജേ ഡേ വധക്കേസില്‍ അധോലോക നായകന്‍ ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

മുംബൈ: (www.kvartha.com 02.05.2018) പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ ഡേയെ (ജ്യോതിമയി ഡേ) വധിച്ച കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരനെന്നു പ്രത്യേക സിബിഐ കോടതി. അതേസമയം കൂട്ടുപ്രതികളായ മാധ്യമപ്രവര്‍ത്തകന്‍ ജിഗ്‌ന വോറ(ദ ഏഷ്യന്‍ ഏജിന്റെ മുംബൈയിലെ ഡെപ്യൂട്ടി ബ്യൂറോ ചീഫ്) യേയും മലയാളി മാധ്യമ പ്രവര്‍ത്തകനും തൃശൂര്‍ സ്വദേശിയുമായ പോള്‍സണ്‍ ജോസഫിനെയും കുറ്റവിമുക്തരാക്കി. ഡേ കൊല്ലപ്പെട്ട് ഏഴു വര്‍ഷത്തിനു ശേഷമാണു വിധി പ്രസ്താവിച്ചത്.

മിഡ്‌ഡേ സായാഹ്ന ദിനപത്രത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്ററായിരുന്ന ഡേ, 2011 ജൂണ്‍ 11ന് പവയ്‌യിലെ വീടിനടുത്തുവെച്ചാണു വെടിയേറ്റുമരിച്ചത്. നാലംഗ സംഘത്തിന്റെ വെടിയേറ്റാണ് ഡേ മരിച്ചത്. ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍ തുടങ്ങിയ അധോലോക നായകന്മാരെ കുറിച്ച് ഡേ നിരന്തരം റിപ്പോര്‍ട്ടുകള്‍ എഴുതുമായിരുന്നു. മിഡ് ഡേ പത്രത്തിന്റെ ക്രൈം വിഭാഗത്തിന്റെ മേധാവി ആയിരുന്ന ഡേ, അധോലോകത്തെ കുറിച്ച് എഴുതുന്ന ഇന്ത്യയിലെ ഏറ്റവും നല്ല റിപ്പോര്‍ട്ടറായാണ് വിലയിരുത്തപ്പെട്ടിരുന്നത്. ദാവൂദിനെ കുറിച്ച് പരമ്പര തയ്യാറാക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു ഡേയുടെ മരണം.

J Dey murder case: Chhota Rajan found guilty, journalist Jigna Vora acquitted, Mumbai, News, Murder case, Reporter, Gun attack, Court, Crime, Criminal Case, National

അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ നിര്‍ദേശ പ്രകാരമാണു കൊലപാതകമെന്നാണു കേസ്. കേസില്‍ തങ്കപ്പന്‍ ജോസഫ് (സതീഷ് കാലിയ), അഭിജിത് ഷിന്‍ഡെ, അരുണ്‍ ഡാക്കെ, സച്ചിന്‍ ഗായ്ക്‌വാഡ്, അനില്‍ വാഗ്‌മോറെ, നിലേഷ് ഷെന്‍ഡെ, മങ്കേഷ് അഗാവാനെ, വിനോദ് അസ്രാനി, പോള്‍സണ്‍ ജോസഫ്, ദീപക് സിസോദിയ എന്നിവര്‍ക്കെതിരെ 2011ല്‍ മക്കോക്ക ചുമത്തിയിരുന്നു.

നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് ഛോട്ടാ രാജനെ നാടുകടത്തുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയ സി.ബി.ഐ പ്രത്യേക കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോറ സ്ഥിരമായി ഛോട്ടാരാജനെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.

തൊട്ടടുത്ത വര്‍ഷം മാധ്യമ പ്രവര്‍ത്തക ജിഗ്‌ന വോറയ്ക്ക് എതിരെയും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തൊഴില്‍പരമായ മത്സരം കാരണം ഡേയെ കൊലപ്പെടുത്താന്‍ വോറ, രാജനെ പ്രേരിപ്പിച്ചു എന്നാണ് 3,055 പേജുള്ള കുറ്റപത്രത്തില്‍ പോലീസ് ആരോപിച്ചത്.

രാജന്‍ സംഘത്തിന്റെ ശക്തി നഗരത്തില്‍ ക്ഷയിക്കുകയാണ്, നഗരത്തില്‍ ഒന്നാം സ്ഥാനത്ത് ദാവൂദ് ഇബ്രാഹിമാണ്, രാജ്യസ്‌നേഹിയെന്ന രാജന്റെ നാട്യം സ്വത്തുണ്ടാക്കാനുളള തന്ത്രം മാത്രമാണു തുടങ്ങിയ വിവരങ്ങള്‍ ഡേ തന്റെ റിപ്പോര്‍ട്ടുകളിലൂടെയും പുസ്തകങ്ങളിലൂടെയും പുറത്തെത്തിച്ചതാണു രാജനെ ചൊടിപ്പിച്ചത്. എന്നാല്‍, കൊലപാതകത്തിനു ശേഷം തന്റെ തീരുമാനം തെറ്റായിപ്പോയെന്നു രാജന്‍ മറ്റൊരു മാധ്യമപ്രവര്‍ത്തകനോടു പരിതപിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ഡേയുടെ റിപ്പോര്‍ട്ടുകളെപ്പറ്റി രാജനു ചോര്‍ത്തിക്കൊടുത്തതു ജിഗ്‌ന വോറയാണെന്നാണു പ്രോസിക്യൂഷന്റെ വാദം.

ഘാട്‌കോപറില്‍ മാതാവിനെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്കു ബൈക്കില്‍ മടങ്ങുന്ന വഴിയാണു ഡേ ആക്രമിക്കപ്പെട്ടത്. ചില പ്രതികളെ നേരത്തെ പിടികൂടിയെങ്കിലും 2015 ഒക്ടോബറില്‍ മുഖ്യപ്രതി ഛോട്ടാരാജനെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതോടെയാണു വിചാരണയ്ക്കു ബലം ലഭിച്ചത്. സതീഷ് കാലിയ എന്ന സതീഷ് ജോസഫാണു ഡേയെ അഞ്ചു തവണ വെടിവച്ചത്. രാജന്‍ അടക്കം എല്ലാ പ്രതികളും കുറ്റം നിഷേധിച്ചെങ്കിലും കേസിനാവശ്യമായ ഒട്ടേറെ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയിരുന്നു.

തുടക്കത്തില്‍ പ്രാദേശിക പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ദ ഏഷ്യന്‍ ഏജിന്റെ മുംബൈയിലെ ഡെപ്യൂട്ടി ബ്യൂറോ ചീഫ് വോറ അറസ്റ്റിലാവുന്നതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. ഡേയെ അക്രമികള്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തത് വോറയായിരുന്നു. വിനോദ് അര്‍സാനി എന്ന വിനോദ് ചെമ്പൂറിനെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളായിരുന്നു ജെ ഡേയെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തതും സാമ്പത്തിക സഹായം നല്‍കിയതും. 2015 ഏപ്രിലില്‍ ഇയാള്‍ മരിച്ചു.

മൂന്നു ബൈക്കുകളും ഒരു ജീപ്പുമാണ് ക്വട്ടേഷന്‍ നടത്തുന്നതിന് സംഘം ഉപയോഗിച്ചിരുന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു കരാര്‍ തുക. ഇതില്‍ രണ്ട് ലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. പ്രതികളില്‍ മൂന്നുപേര്‍ കുറ്റസമ്മതം നടത്തുകയും കൃത്യത്തില്‍ മറ്റുള്ളവരുടെ പങ്ക് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 155 സാക്ഷികളെ വിചാരണകാലയളവില്‍ വിസ്തരിച്ചു. ഛോട്ടാ രാജന്‍ തിഹാര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വിസ്തരിച്ചത്. സുരക്ഷ കണക്കിലെടുച്ച് ഛോട്ടാരാജനെ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിച്ചിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: J Dey murder case: Chhota Rajan found guilty, journalist Jigna Vora acquitted, Mumbai, News, Murder case, Reporter, Gun attack, Court, Crime, Criminal Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?