അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ചൂരി സ്വദേശിയെ കാണാതായതായി പരാതി

കാസര്‍കോട് (www.evisionnews.co): ആറു മാസത്തെ അവധി കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ ചൂരി സ്വദേശിയെ കാണാതായതായി പരാതി. ചൂരിയിലെ പട്ടാണി അബ്ദുല്ലയുടെ മകന്‍ സി.എ ഇസ്മായിലിനെ (52)യാണ് കാണാതായത്. മൂന്നു ദിവസത്തിന് മുമ്പ് ബദിയടുക്കയിലെ സുഹൃത്തിനെ കാണാനെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദുബൈയില്‍ ഗവ. മദ്രസയിലെ ജീവനക്കാരനാണ്. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?