റമദാന്‍ പുണ്യം; യുഎ ഇ ജയിലുകളില്‍ കഴിയുന്ന പത്ത് ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക്; മടങ്ങിയെത്തുന്നത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍
ദുബൈ: (www.kvartha.com 30.05.2018) യു എ ഇ യിലെ അല്‍ ഐന്‍ ജയിലില്‍ കഴിയുന്ന പത്ത് ഇന്ത്യക്കാര്‍ അടുത്ത ആഴ്ച നാട്ടിലെത്തും. വധശിക്ഷയില്‍ ഇളവ് ലഭിച്ച് ജയിലില്‍ കഴിഞ്ഞവരാണിവര്‍. റമദാന്‍ പ്രമാണിച്ച് മാപ്പ് നല്‍കിയ പട്ടികയില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു. ഇവരുടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷം കൂടി അവശേഷിക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ മോചനം.
പാക്കിസ്ഥാന്‍ പൗരനായ മുഹമ്മദ് ഫര്‍ഹാന്‍ മുഹമ്മദ് റിയാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പത്ത് പേരും. പഞ്ചാബില്‍ നിന്നുള്ളവരാണിവര്‍. പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചിരുന്നുവെങ്കിലും 2017ല്‍ ഇന്ത്യന്‍ പ്രവാസികള്‍ 2 ലക്ഷം ദിര്‍ഹം ദിയാധനം സ്വരൂപിച്ച് കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയതിനാല്‍ വധശിക്ഷ റദ്ദാക്കിയിരുന്നു.
സന്നദ്ധസംഘടനയായ സര്‍ബത് ദ ഭാല ചെയര്‍മാന്‍ എസ് പി എസ് ഒബ് റോയി ആണ് പണം സംഘടിപ്പിച്ച് നല്‍കിയത്. സത്മീന്ദര്‍ സിംഗ്, ചാന്ദര്‍ ശേഖര്‍, ചംകുര്‍ സിംഗ്, കല്‍ വീന്ദര്‍ സിംഗ്, ബല്‍ വീന്ദര്‍ സിംഗ്, ധരംവീര്‍ സിംഗ്, ഹരിജിന്ദര്‍ സിംഗ്, തര്‍സെം സിംഗ്, ഗുരുപ്രീത് സിംഗ്, ജഗിത് സിംഗ് എന്നിവരായിരുന്നു പ്രതികള്‍.
ഇതില്‍ ആറ് പേരുടെ റിലീസിംഗ് രേഖകള്‍ തയ്യാറായിട്ടുണ്ട്. ബാക്കിയുള്ള നാല് പേരുടെ രേഖകള്‍ അടുത്ത ആഴ്ചയോടെ തയ്യാറാകും. അബൂദാബിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് പ്രതികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Last year, Indian expat SPS Oberoi, chairman of NGO Sarbat da Bhala, had paid the blood money to secure the release of the 10 Indians, all from Punjab. The convicts are: Satminder Singh, Chander Shekhar, Chamkor Singh, Kalwinder Singh, Balwinder Singh, Dharamivir Singh, Harijinder Singh, Tarsem Singh, Gurupreet Singh and Jagit Singh.
Keywords: Gulf, UAE, Indians

Powered by Info News For You

Comments
Post a Comment