സംഘ ശക്തി വിളിച്ചോതി നാടെങ്ങും മെയ്ദിന റാലി
കാസര്‍കോട്: (www.kasargodvartha.com 01.05.2018) സംഘ ശക്തി വിളിച്ചോതി നാടെങ്ങും മെയ്ദിന റാലി. ആഹ്ലാദത്തോടും ആവേശത്തോടും കൂടിയാണ് തൊഴിലാളികള്‍ ഈ മെയ് ദിനവൂം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കിയാണ് മെയ്ദിന ആഘോഷം. 1886 ല്‍ അമേരിക്കയിലെ ചിക്കാഗോ തെരുവീഥിയില്‍ നടന്ന ഐതിഹാസിക പോരാട്ടം അനുസ്മരിച്ചു കൊണ്ടാണ് മെയ് ദിന റാലി.
കാഞ്ഞങ്ങാട്ട് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ മെയ്ദിന റാലി നടന്നു. കുന്നുമ്മലില്‍ നിന്നും ആരംഭിച്ച റാലി പുതിയകോട്ടയില്‍ സമാപിച്ചു.
നീലേശ്വരത്ത് ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് ദിന റാലി
നീലേശ്വരം: നീലേശ്വരത്ത് ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് ദിന റാലി നടത്തി. നീലേശ്വരം ഹൈവേ ജംഗ്ഷനില്‍ നിന്ന് പ്രകടനം ആരംഭിച്ചു. റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ പൊതുസമ്മേളനം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ കെ.കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ പി.വി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു.നേതാവ് കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. രവി.എം.അസിനാര്‍, കെ.നാരായണന്‍, എം.കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തിന് പി.ഭാര്‍ഗ്ഗവി,രമേശന്‍ കാര്യങ്കോട്, സി.രാഘവന്‍, കെ.വി.കുഞ്ഞികൃഷ്ണന്‍, കെ.ഉണ്ണി നായര്‍,വെങ്ങാട്ട് ശശി, വി.കെ.ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nasaragod, Kerala, News, March, International Workers Day, May day, Neeleswaram, America , Chicago Street, May day celebration.

Powered by Info News For You
Comments
Post a Comment