സ്പാനിഷ് ലീഗ്; റയല്‍ പോരാട്ടത്തില്‍ സമനില

വിയ്യാറയല്‍: (www.kvartha.com 20.05.2018) സ്പാനിഷ് ലീഗിന്റെ ഈ സീസണിലെ അവസാന മല്‍സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് സമനിലയോടെ മടക്കം. വിയ്യാറയലിന്റെ കളിക്കരുത്തിന് മുന്നില്‍ റയല്‍ മാഡ്രിഡ് 2-2 എന്ന സ്‌കോറിന് സമനില വഴങ്ങുകയായിരുന്നു. ചാംപ്യന്‍സ് ലീഗ് ഫൈനലിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന  റയല്‍ മാഡ്രിഡിന് തിരിച്ചടിയാണ് വിയ്യാറയലിനെതിരേ വഴങ്ങിയ സമനില. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് റയല്‍ കളി കൈവിട്ട് കളഞ്ഞത്.

കളിയുടെ 11ാം മിനിറ്റില്‍ ഗാരത് ബെയ്‌ലിലൂടെ റയല്‍ മാഡ്രിഡ് അക്കൗണ്ട് തുറന്നു. ലീഡെടുത്തതോടെ ഏകപക്ഷീയ മുന്നേറ്റം നടത്തിയ റയല്‍ നിര 32ാം മിനിറ്റില്‍ ലീഡ് നേട്ടം രണ്ടാക്കി ഉയര്‍ത്തി. പോസ്റ്റിന്റെ വലത് വശത്ത് നിന്ന് മാഴ്‌സലോ ഉയര്‍ത്തി നല്‍കിയ ക്രോസിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റൊണാള്‍ഡോ വലയിലാക്കുകയായിരുന്നു. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 20ന്റെ ലീഡ് റയലിനൊപ്പമായിരുന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച് വിയ്യാറയല്‍ റയല്‍ മാഡ്രിഡിനെ വിറപ്പിച്ചു. 70ാം മിനിറ്റില്‍ മാര്‍ട്ടിനസാണ് വിയ്യാറയലിനുവേണ്ടി ആദ്യ ഗോള്‍ മടക്കിയത്. പിന്നീട് 85ാം മിനിറ്റില്‍ കാസ്റ്റിലീജോയിലൂടെ വിയ്യാറയല്‍ സമനില ഒപ്പിച്ചെടുക്കുകയായിരുന്നു.

 World, News, Sports, Real Madrid, Spain, Football, Spanish League, Football League, Villarreal, Spanish league;Real Madrid draws at Villarreal.

ഇതോടെ 76 പോയിന്റുകളുമായി മൂന്നാം സ്ഥാനക്കാരായാണ് റയല്‍ മാഡ്രിഡ് ഈ സീസണ്‍ അവസാനിപ്പിച്ചത് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Sports, Real Madrid, Spain, Football, Spanish League, Football League, Villarreal, Spanish league;Real Madrid draws at Villarreal. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?