മംഗളൂരുവില്‍ കനത്ത മഴ, വെള്ളപ്പൊക്കം; റോഡ് ഗതാഗതം താറുമാറായി, ആശുപത്രികളിലും കടകളിലും വെള്ളം കയറി, സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക
മംഗളൂരു: (www.kasargodvartha.com 29.05.2018) കര്‍ണാടകയിലെ ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളില്‍ കനത്ത മഴ. മംഗളൂരുവില്‍ വെള്ളം കയറി റോഡ് ഗതാഗതം താറുമാറായി. ആശുപത്രികളിലും കടകളിലും പള്ളികളിലും വെള്ളം കയറി. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടച്ചുപോകാനാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പല വീടുകളും വെള്ളത്തിനടിയിലാണ്. കനത്ത മഴയില്‍ ജില്ലയിലങ്ങോളമിങ്ങോളമായി കനത്ത നാശനഷ്ടമുണ്ടായിരിക്കുന്നത്.
മംഗളൂരു പമ്പ് വെല്ലിന് ഫ്‌ളൈഓവറില്‍ വെള്ളം കയറി ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. മണിക്കൂറുകളെടുത്താണ് വാഹനങ്ങള്‍ നീങ്ങുന്നത്. കാസര്‍കോട് നിന്നടക്കം എയര്‍പോര്‍ട്ടിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിയുന്നത്ര വേഗം ഇറങ്ങിയാല്‍ മാത്രമേ മംഗളൂരുവിലെത്താന്‍ സാധിക്കുകയുള്ളൂ. കനത്ത മഴയില്‍ പമ്പ് വെല്ലിന് സമീപം നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. ഇരുചക്രവാഹനങ്ങള്‍ക്കൊന്നും റോഡിലൂടെ ഗതാഗതം സാധിക്കുന്നില്ല. കാറുകള്‍ തന്നെ പകുതിയ മുങ്ങിയ നിലയിലാണ്.
നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും വെള്ളപ്പൊക്കത്തില്‍ തകരാര്‍ സംഭവിച്ചു. പമ്പ് വെല്ലിലെ പള്ളിയിലും കെ.എം.സി ആശുപത്രിയിലും മഴയില്‍ വെള്ളം കയറിയിട്ടുണ്ട്.
Keywords: Mangalore, news, Top-Headlines, hospital, school, National, Heavy rain causes widespread damage in coastal region, schools in Udupi, DK districts closed
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment