കര്‍ണാടക: കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ല; കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞക്കെത്തില്ല

ഹൈദരാബാദ്: (www.kvartha.com 22.05.2018) മുഖ്യ എതിരാളിയായ കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ താല്‍പര്യമില്ലാത്തതിനാല്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞക്കെത്തില്ലെന്ന് സൂചന. പകരം ചൊവ്വാഴ്ച തന്നെ ബംഗളൂരുവിലെത്തി കുമാരസ്വാമിയെ കണ്ട് മടങ്ങാനാണ് റാവുവിന്റെ തീരുമാനം.

മുഖ്യമന്ത്രിക്ക് ചില ഒഴിവക്കാനാകാത്ത പരിപാടികള്‍ ഉള്ളതുകൊണ്ടാണ് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാത്തത് എന്ന് ഓഫിസ് അറിയിച്ചു. എന്നാല്‍ തെലങ്കാന രാഷ്ട്രസമിതിയുടെ പ്രധാന എതിരാളികളായ കോണ്‍ഗ്രസുമായി വേദി പങ്കിടുന്നതില്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാത്തത് എന്നാണ് റിപ്പോര്‍ട്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Karnataka, Hyderabad, CM, H.D.Kumaraswami, Meeting, Congress, Telengana CM KCR will not present at HD Kumaraswami's Oath Ceremony. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?