ദുബൈയിലേയ്ക്ക് പറന്ന ഇന്‍ഡിഗോ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി

മുംബൈ: (www.kvartha.com 04.05.2018) ദുബൈയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. സ്‌മോക്ക് അലാം മുഴങ്ങിയതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. എന്നാല്‍ പരിശോധനയില്‍ വിമാനത്തില്‍ എവിടേയും പുക കണ്ടെത്താനായില്ല. മുംബൈയില്‍ നിന്നും 184 പേരുമായി പറന്നുയര്‍ന്ന വിമാനം മുംബൈയിലെ തന്നെ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു.

Indigo

എയര്‍ബസ് എ320 ആണ് രാത്രി 8.15ഓടെ ദുബൈക്ക് പറന്നത്. എന്നാല്‍ 9.15ഓടെ വിമാനം എയര്‍പോര്‍ട്ടിലെ പ്രധാന റണ്‍ വേയില്‍ പറന്നിറങ്ങുകയായിരുന്നു. ഇക്കാര്യം പിന്നീട് എയര്‍ലൈന്‍ സ്ഥിരീകരിച്ചിരുന്നു.

ഒരു മുന്‍ കരുതലെന്ന നിലയ്ക്കാണ് വിമാനം തിരിച്ചിറക്കിയതെന്ന് പ്രസ്താവനയില്‍ പറയുന്നു. 176 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
The aircraft, an Airbus A320, took off for Dubai at around 8.15 pm and made an emergency landing at the main runway of the CSAI at around 9.15 pm, sources said.

Keywords: National, Gulf, Indigo flight


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?