തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വീട്ടില്‍ പൂജയും പ്രാര്‍ത്ഥനയുമായി ശ്രീരാമലു

ബംഗളൂരു: (www.kvartha.com 15.05.2018) തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വീട്ടില്‍ പൂജയും പ്രാര്‍ത്ഥനയുമായി ബി ശ്രീരാമലു. രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ബദാമിയിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബി.ശ്രീരാമലു മത്സരിക്കുന്നത്.

പൂജയും പ്രാര്‍ത്ഥനയുമായാണ് വോട്ടെണ്ണുന്ന ദിവസത്തെ അദ്ദേഹം സ്വാഗതം ചെയ്തത്. കാവിയുടുത്ത് പൂജാ മുറിയില്‍ ഭക്തിയില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ചിത്രം ദേശീയ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. തെരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് ശ്രീരാമലു ഗോപൂജ നടത്തിയതും ശ്രദ്ധേയമായിരുന്നു.


വോട്ടെണ്ണല്‍ തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശ്രീരാമലുവിനേക്കാള്‍ 4,612 വോട്ടുകള്‍ക്ക് മുന്നിലാണ് സിദ്ധരാമയ്യ. 3335 വോട്ടാണ് ശ്രീരാമലു നേടിയത്. എന്നാല്‍ ശ്രീരാമലു മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ മൂലകാല്‍മുരുവില്‍ 14,459 വോട്ടുകളുടെ ലീഡുണ്ട്.

In Karnataka, BJP's B Sriramulu Begins Results Day With Big Puja Session, Bangalore, News, Karnataka, Chief Minister, Politics, Media, BJP, Congress, National

അതേസമയം, ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിലംതൊടാതെ പറപ്പിച്ച് കര്‍ണാടകയില്‍ ബി.ജെപിയുടെ തേരോട്ടം തുടരുകയാണ്. 222 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയാണ് ബി.ജെ.പി വിജയം അരക്കിട്ടുറപ്പിച്ചത്. കോണ്‍ഗ്രസ് 65 സീറ്റില്‍ ഒതുങ്ങി. നിര്‍ണായക ശക്തിയായി മാറുമെന്ന് കരുതിയ ജനതാദള്‍ എസ് 40 സീറ്റ് നേടി. സംസ്ഥാനത്ത് തൂക്ക് സഭയായിരിക്കും ഉണ്ടാകുകയെന്ന എക്‌സിറ്റ് പോളുകളെല്ലാം ബി.ജെ.പിയുടെ കാവിക്കാറ്റില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ബി.ജെ.പി തനിച്ച് ഭരണം കൈയാളുന്ന അവസ്ഥയാണുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: In Karnataka, BJP's B Sriramulu Begins Results Day With Big Puja Session, Bangalore, News, Karnataka, Chief Minister, Politics, Media, BJP, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?