ഭാര്യയുടെ കടം വീട്ടാനും മകന്റെ ആവശ്യം നിറവേറ്റാനും മോഷണത്തിനിറങ്ങിയ യുവാവ് അറസ്റ്റില്‍, അറസ്റ്റിലായത് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകിയെ കല്യാണം കഴിച്ച് മലയാള മണ്ണിലെത്തിയ ബിരുദധാരി
പയ്യന്നൂര്‍: (www.kasargodvartha.com 28.05.2018) ഭാര്യയുടെ കടം വീട്ടാനും മകന്റെ ആവശ്യം നിറവേറ്റാനും മോഷണത്തിനിറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സത്താറ സ്വദേശിയും പത്തുവര്‍ഷമായി ശ്രീകണ്ഠാപുരം കൂട്ടുമുഖത്ത് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിച്ചുവരുന്ന സച്ചിന്‍ സവാലിനെ (28) യാണ് പോലീസ് അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് സബ്ട്രഷറിയില്‍ മോഷണശ്രമവും ലോട്ടറി സ്റ്റാളില്‍ നിന്നു 30,000 രൂപയും ഒന്നരലക്ഷത്തിന്റെ ടിക്കറ്റുകളും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്.
ഉയര്‍ന്ന ജാതിയില്‍ ജനിച്ച സച്ചിന്‍ പ്ലസ്ടു ഉന്നത മാര്‍ക്കോടെയാണ് വിജയിച്ചത്. തുടര്‍ന്ന് ബിരുദ പഠനത്തിനു ചേരുകയും ഒരു നഴ്സുമായി പ്രണയത്തിലാവുകയുമായിരുന്നു. തുടര്‍ന്ന് കല്യാണത്തിന് വീട്ടുകാരുടെ എതിര്‍പ്പുണ്ടായതോടെ എതിര്‍പ്പ് മറികടന്ന് 18-ാം വയസില്‍ കല്യാണം കഴിച്ച് ശ്രീകണ്ഠാപുരത്തെത്തിയതായിരുന്നു.
കണ്ണൂരിലെ ഹോട്ടലുകളിലും മറ്റും ജോലി ചെയ്തു കഴിഞ്ഞുവരുന്നതിനിടയില്‍ മൂന്നുമക്കളുണ്ടായി. ഇപ്പോള്‍ കൂലിപണിയെടുത്തു വരികയായിരുന്നു. ഇതിനിടയില്‍ ഭാര്യ മറ്റൊരാളില്‍ നിന്നു കടം മേടിച്ച 9,000 രൂപ തിരികെ കൊടുക്കാനും ഇളയ മകന്‍ സൈക്കിള്‍ ആവശ്യപ്പെട്ടതുമാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്നു പ്രതി പോലീസിനോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Robbery, payyannur, Man arrested for robbing money for Wife and son
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment