റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങി; ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല; വില്ലേജ് ഓഫീസിന് തീയിട്ട് വയോധികന്റെ പ്രതികാരം
കൊച്ചി: (www.kvartha.com 14.05.2018) റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ പ്രകോപിതനായ വയോധികന്‍ വില്ലേജ് ഓഫീസിന് തീയിട്ട് പ്രതികാരം ചെയ്തു. എറണാകുളം ആമ്പല്ലൂരില്‍ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വില്ലേജ് ഓഫീസറുടെ മുറിയിലാണ് തീയിട്ടത്. തീ കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി ഫയലുകള്‍ കത്തി നശിച്ചു.
ആമ്പല്ലൂര്‍ സ്വദേശിയായ റജി (70) ആണ് വില്ലേജ് ഓഫീസറുടെ മുറിക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയത്. റീസര്‍വേ ആവശ്യത്തിനായി ഇയാള്‍ മാസങ്ങളോളം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വില്ലേജ് ഓഫീസിന് തീയിട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Old man sets fire at Amballur village office, Kochi, News, Local-News, Ernakulam, Fire, Police, Case, Protest, Probe, Kerala.

Powered by Info News For You

Comments
Post a Comment