കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; നാട്ടുകാര്‍ക്ക് മുന്നില്‍ നൊമ്പരക്കാഴ്ചയായി വാവിട്ടുകരയുന്ന ഭാര്യ നീനു, പ്ലാത്തറ വീട് സാക്ഷിയായത് കരളലിയിക്കുന്ന രംഗങ്ങള്‍ക്ക്
കോട്ടയം: (www.kvartha.com 29.05.2018) പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യവീട്ടുകാരുടെ പകയില്‍ ജീവന്‍ നഷ്ടമായ കെവിന്‍ പി ജോസഫി(23) ന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നട്ടാശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ വീട്ടില്‍ എത്തിച്ചു. നാട്ടുകാര്‍ക്ക് മുന്നില്‍ നൊമ്പരക്കാഴ്ചയായി മൃതദേഹത്തിനു മുകളില്‍ വാവിട്ടുകരയുന്ന ഭാര്യ നീനു. പ്ലാത്തറ വീട് സാക്ഷിയായത് കരളലിയിക്കുന്ന രംഗങ്ങള്‍ക്കാണ്.
കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് കെവിനെ ഒരുനോക്കു കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം വന്‍ജനാവലി കാത്തുനില്‍പുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിനു നല്ലിടയന്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
മൃതദേഹവുമായി ആംബുലന്‍സ് എത്തിയതും വീട്ടില്‍ നിന്ന് കൂട്ടനിലവിളി ഉയര്‍ന്നു. കെവിന്റെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്നു വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലായിരുന്ന ഭാര്യ നീനുവിനെ ചൊവ്വാഴ്ച തന്നെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ആംബുലന്‍സില്‍ നിന്നിറക്കിയ കെവിന്റെ മൃതദേഹം വീടിന്റെ വരാന്തയില്‍ വച്ചതോടെ വീട്ടിലെ കരച്ചില്‍ ഉച്ചസ്ഥായിയിലായി. നെഞ്ച് പൊട്ടി നിലവിളിച്ചു കൊണ്ട് നീനുവും കെവിന്റെ സഹോദരിയും അമ്മയും മൃതദേഹത്തിലേക്ക് വീണു.
നീനുവിനെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും കെവിന്റെ പിതാവ് ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. മൃതദേഹത്തില്‍ നിന്ന് പിടിവിടാതെ വാവിട്ട് കരയുന്ന നീനു നാട്ടുകാര്‍ക്ക് മുന്നില്‍ നൊമ്പരക്കാഴ്ചയായി.
തിങ്കളാഴ്ച രാവിലെ എട്ടരമണിയോടെയാണ് കൊല്ലം തെന്മല ചാലിയക്കര തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തനിലയില്‍ കാണപ്പെട്ട മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷമാണ് ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kevin's body brought home, Neenu breaks down wailing, Kottayam, News, Trending, Murder, Crime, Criminal Case, Ambulance, Dead Body, Family, Kerala.

Powered by Info News For You

Comments
Post a Comment