മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്

തിരുവനന്തപുരം: (www.kvartha.com 26.05.2018) മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നവരെ നിരീക്ഷിച്ച് ആദ്യം മുന്നറിയപ്പ് നല്‍കും. ഇതിന് ശേഷവും ഇവര്‍ ഈ രീതി തുടരുകയാണെങ്കില്‍ ഐപിസി സെക്ഷന്‍ 269, 278, കേരള പോലീസ് ആക്ട്, 1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം.

Kerala, Thiruvananthapuram, News, Police, Police are strict action against those who are dumping waste

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന എല്ലാ പരിപാടികള്‍ക്കും ആവശ്യമായ സഹായവും പിന്തുണയും നല്‍കാനും നിര്‍ദ്ദേശമുണ്ട്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും യൂണിറ്റ് മേധാവികള്‍ക്കുമാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാന പോലീസ് മേധാവിയുടെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
1, പ്രാദേശിക തലങ്ങളില്‍ അമിതമായ ഖര, ജല, വായു മലിനീകരണമുണ്ടാക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ജനമൈത്രി സമിതികളുടെ സഹായത്തോടെ ബോധവത്കരണം നടത്തുക

2, മഴക്കാലത്തു പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സഹകരണം നല്‍കുക.

3, പോലീസ് ഓഫീസുകളും പരിസരങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനുമുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുക.

Keywords: Kerala, Thiruvananthapuram, News, Police, Police are strict action against those who are dumping waste



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?