തിയേറ്ററിലെ പീഡനം: കുട്ടിയുടെ മാതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കും

തിരുവന്തപുരം (www.evisionews,co): എടപ്പാളിലെ തിയേറ്ററില്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ മാതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ എസ്.പി നിര്‍ദ്ദേശം നല്‍കി. മാതാവിന്റെ അറിവോടെയാണ് സംഭവമെന്നതിനാലാണ് നടപടി. പീഡനത്തിന് ഇരയായ പത്തുവയസുകാരിയെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മാതാവ് നിലവില്‍ പൊലിസ് കസ്റ്റഡിയാണ്. ഇവരെയും കേസില്‍ പ്രതി ചേര്‍ക്കുമെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുകയാണ്. കുട്ടി നേരത്തെയും പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍ കുട്ടിയെ (60) ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. അതേസമയം, വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ.്ഐ കെ.ജി ബേബിയെ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ സസ്പെന്റ ചെയ്തു.

ഏപ്രില്‍ 18നാണ് സംഭവം നടന്നത്. കുട്ടിയ്ക്കൊപ്പം 40വയസ് പ്രായം തോന്നുന്ന ഒരു സ്ത്രീയും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. തിയേറ്ററിലെ സി.സി.ടി.വിയിലാണ് സംഭവം പതിഞ്ഞത്. തിയേറ്റര്‍ അധികൃതര്‍ ഈദൃശ്യം ചൈല്‍ഡ് ലൈനിന്റെയും ചാനലിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഏപ്രില്‍26ന് പൊലിസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പൊലിസ് ഇതുവരെയും കേസെടുത്തിരുന്നില്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?