യൂത്ത് ലീഗ് യുവജനയാത്ര: മൊഗ്രാല്‍ പുത്തൂരില്‍ രക്തദാനം നടത്തി പ്രചാരണം തുടങ്ങി
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഗീയ മുക്തഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യവുമായി നവംബര്‍ 24മുതല്‍ ഡിസംബര്‍ 24വരെ കാസര്‍കോട് നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ കാസര്‍കോട് ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.
രക്തദാന ക്യാമ്പ് മുസ്്‌ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, കെ.എ അബ്ദുല്ലക്കുഞ്ഞി, എസ്.പി സലാഹുദ്ദീന്‍, ഡോ. ഷെറീന, എം.എ നജീബ്, ജീലാനി കല്ലങ്കൈ, റഫീഖ് ഹാജി, നവാസ് എരിയാല്‍, നൗഷാദ് കണ്ണമ്പള്ളി, ദീപക്, സജിന ഷെറിന്‍, അബ്ദുല്‍ റഹ്്മാന്‍ കല്ലങ്കൈ, എ.പി ഷംസുദ്ദീന്‍, ജാഫര്‍ കല്ലങ്കൈ, ഉസ്മാന്‍ കല്ലങ്കായ്, അഷ്റഫ് തങ്ങള്‍, മഹമൂദ് കുളങ്ങര, മാഹിന്‍ കുന്നില്‍, സുധ സംസാരിച്ചു.
Powered by Info News For You
Comments
Post a Comment