കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കും: എ.കെ.എം അഷ്‌റഫ്

 
പരപ്പ (www.eviisonnews.co): കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് പറഞ്ഞു. മതേതര ഇന്ത്യ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനു വേണ്ടി ഒരോ യൂത്ത് ലീഗ് പ്രവര്‍ത്തകനും പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വര്‍ഗ്ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം' എന്ന പ്രമേയത്തില്‍ ദേലംപാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
വിവിധ ശാഖകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ദേലംപാടി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഉസാം പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി.എച്ച് അഷ്‌റഫ് ഹാജി പതാക ഉയര്‍ത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, വൈസ് പ്രസിഡണ്ട് ഹാരിസ് പട്‌ള, മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റൗഫ് ബായിക്കര, ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ.ബി ബഷീര്‍ പള്ളങ്കോട്, വാര്‍ഡ് മെമ്പര്‍ നളിനാക്ഷി, എ. ശുഹൈബ്, എം. യൂസഫ് ഹാജി, ടി.എ അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ ദര്‍ഘാസ്, സി.എച്ച് അഷ്‌റഫ്, റസാഖ് പരപ്പ, ഇബ്രാഹിം പള്ളങ്കോട്, ഹാഷിം മൊഗര്‍, അഷ്‌റഫ് പള്ളത്തൂര്‍, ഉമ്മര്‍ കൊട്ടുംബ, മുഷ്താഖ് മൊഗര്‍, മനാഫ് പരപ്പ, സി.കെ റംസീര്‍, മന്‍സൂര്‍ കൊറ്റുമ്പ, ഇബ്രാഹിം പരപ്പ, ടി.പി സുബൈര്‍, സിദ്ദീഖ് ബദിക്കാനം, സുബൈര്‍ പരപ്പ, റാഷിദ് ക്ലാസിക്, മജീദ് ബദന, ഖാലിദ് കൊറ്റുമ്പ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?