രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു ബി.ജെ.പി എം.എല്‍.എയും സഭയില്‍ നിന്ന് വിട്ടുനിന്നു
ബംഗളൂരു: (www.evisionnews.co) കര്‍ണാടകയില്‍ നിയമസഭയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടുതേടാന്‍ മണിക്കൂറുകള്‍ ശേഷിക്കേ കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാരും ബിജെപിയുടെ ഒരു എംഎല്‍എയും സഭയില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് എംഎല്‍എമാരായ ആനന്ദ് സിംഗും പ്രതാപ് ഗൗഡയും ബിജെപി എംഎല്‍എ സേമനാഥ് റെഢിയുമാണ് സഭയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.
സഭയിലെ നിലവിലെ അംഗങ്ങള്‍ ഇപ്രകാരമാണ്. കോണ്‍ഗ്രസ് സഖ്യം-112, (കോണ്‍-76, ജെഡിഎസ്-36) മറ്റുള്ളവര്‍ രണ്ട് ബിജെപി 103 എന്നിങ്ങനെയാണ്.രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപി എംഎല്‍എ സോമശേഖര റെഡി സഭയിലെത്താത രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ചര്‍ച്ച നടത്തുകയാണിപ്പോള്‍.
നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്ന രണ്ടുപേരുമായും ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ അനുകൂലമായി വോട്ട് ചെയ്യില്ലന്ന് ഉറപ്പായതോടെ വിപ്പ് നല്‍കാനും കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നുണ്ട്.കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്നത് 222 മണ്ഡലങ്ങളിലേക്കാണ്. ഇതില്‍ കുമാരസ്വാമി രണ്ട് സീറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അതില്‍ ഒന്ന് ഒഴിച്ചിട്ട് ബാക്കി ആകെ സീറ്റ് 221. നൂറ്റിപതിനൊന്നാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
Powered by Info News For You
Comments
Post a Comment