മുന്‍ എ ടി എസ് മേധാവി എഡിജിപി ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു

മുംബൈ:(www.kasargodvartha.com 11/05/2018) മുന്‍ എ ടി എസ് മേധാവിയും മഹാരാഷ്ട്ര എഡിജിപിയുമായ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. രാജ്യം ശ്രദ്ധിച്ച നിരവധി കേസ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് ഹിമാന്‍ഷു റോയ്.

ഐപിഎല്‍ കോഴക്കേസ്, മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേ വധക്കേസ്, യുവ അഭിഭാഷക പല്ലവി പുര്‍കയാസ്ഥ വധക്കേസ് തുടങ്ങി നിരവധി പ്രധാന കേസുകള്‍ അന്വേഷിച്ചതും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതും ഹിമാന്‍ഷു റോയിയുടെ നേതൃത്വത്തിലാണ്. 1988 ബാച്ച് ഐപിഎസ് ഓഫീസറായ അദ്ദേഹത്തിന് ഇനിയും ഏഴ് വര്‍ഷത്തെ സര്‍വീസ് കൂടി ബാക്കിയുണ്ടായിരുന്നു.

News, Mumbai, National, Suicide, Police, Investigation, Deadbody,High Profile Mumbai Police Officer Himanshu Roy Allegedly Commits Suicide

ഉച്ചയ്ക്ക് 1.40 ഓടെ മുംബൈയിലെ വസതിയില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ വീട്ടിലെത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

അര്‍ബുദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അദ്ദേഹം സര്‍വീസില്‍ നിന്നും അവധിയിലായിരുന്നു. രോഗം മൂലമുണ്ടായ വിഷാദരോഗത്തെതുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്തതായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Suicide, Police, Investigation, Deadbody,High Profile Mumbai Police Officer Himanshu Roy Allegedly Commits Suicide


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?