ക്രിക്കറ്റില്‍ സ്മാര്‍ട് വാച്ച് ഔട്ട്; കളിക്കളത്തില്‍ വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ഐസിസി വിലക്ക്

ദുബൈ: (www.kvartha.com 26.05.2018) കളിക്കളത്തില്‍ വൈഫൈ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് രാജ്യന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) വിലക്കേര്‍പ്പെടുത്തി. കളിക്കളത്തിലും ഡ്രസിംഗ് റൂമിലും സ്മാര്‍ട് വാച്ചുകളോ മറ്റ് ഏതെങ്കിലും വാര്‍ത്താവിനിമയ ഉപകരണങ്ങളോ ധരിക്കുന്നതിനാണ് വിലക്ക്. ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

സ്മാര്‍ട് വാച്ചുകള്‍, ഫോണുകള്‍, വൈ ഫൈ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുഖേന ആശയവിനിമയം നടത്തുന്നത് മാച്ച് ഫിക്‌സിങ് പോലുള്ള അഴിമതിക്ക് വഴിവെക്കുന്നുണ്ട്. ഇതിന്റെ സാധ്യത ഇല്ലാതാക്കുന്നതിനാണ് നിരോധനമെന്ന് ഐസിസി വ്യക്തമാക്കി.


ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഉപകരണവും കളിക്കിടെ അനുവദിക്കില്ല. ഇത്തരം ഏതെങ്കിലും ഉപകരണം കൈവശമുള്ള കളിക്കാരന്‍ കളി സമയത്ത് അത് അധികൃതരെ ഏല്‍പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കളിയുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് അംപയര്‍മാര്‍ക്കു മാത്രമാണ് ആശയവിനിമയ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഐസിസി അനുമതി നല്‍കുന്നത്.

ഇംഗ്ലണ്ട് - പാക്കിസ്ഥാന്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനമാണ് വിലക്ക് എന്നത് ശ്രദ്ധേയമാണ്. രണ്ടു പാക്ക് കളിക്കാര്‍ ഇവ ധരിച്ചിരുന്നതായി ഐസിസിയുടെ അഴിമതി നിരോധന ഓഫിസര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വിലക്ക്. ഏതെങ്കിലും കളിക്കാരന്‍ സ്മാര്‍ട് വാച്ച് ധരിച്ച് കളിക്കാനിറങ്ങിയതായി അറിയില്ലെങ്കിലും ഐസിസിയുടെ നിരോധനം ലഭിച്ചതായി പാക്ക് ബോളര്‍ ഹസന്‍ അലി പറഞ്ഞു. 2010ല്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെ ലോര്‍ഡ്‌സില്‍ മാച്ച് ഫിക്‌സിംഗിന്റെ പേരില്‍ പാക്കിസ്ഥാന്റെ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിര്‍ എന്നിവര്‍ പിടിക്കപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, News, Cricket, Sports, Corruption, Bribe Scam, ICC, World, England vs Pakistan: Smartwatch, not the smartest of gadgets on a cricket field



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?